കൊച്ചി : മുൻ നായകൻ സന്ദേശ് ജിങ്കന്‍ ധരിച്ചിരുന്ന 21ാം നമ്പർ ജഴ്‌സി തിരികെ കൊണ്ടുവന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്. പുതിയ സീസണില്‍ പ്രതിരോധ താരം ബിജോയ് വർഗീസാണ് 21ാം നമ്പറിലിറങ്ങുകയെന്ന് ക്ലബ് അറിയിച്ചു. ബിജോയ് വർഗീസുമായി ബ്ലാസ്‌റ്റേഴ്‌സ് പുതിയ കരാര്‍ ഒപ്പുവച്ചിരുന്നു.
2021ൽ ബ്ലാസ്‌റ്റേഴ്‌സിന്‍റെ സീനിയർ ടീമിന്‍റെ ഭാഗമായ ബിജോയ് കഴിഞ്ഞ ഐഎസ്എൽ സീസണിൽ അഞ്ച് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കരാര്‍ ദീര്‍ഘിപ്പിച്ചതോടെ 22 കാരനായ ബിജോയ് 2025 വരെ ക്ലബ്ബിനൊപ്പം തുടരും.
-
𝗣𝗔𝗚𝗜𝗡𝗚 𝗬𝗘𝗟𝗟𝗢𝗪 𝗔𝗥𝗠𝗬 📢
— K e r a l a B l a s t e r s F C (@KeralaBlasters) April 21, 2022 " class="align-text-top noRightClick twitterSection" data="
Our new number 2️⃣1️⃣ is 𝘩𝘦𝘳𝘦 𝘵𝘰 𝘴𝘵𝘢𝘺. 👊🏽#Bijoy2025 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
">𝗣𝗔𝗚𝗜𝗡𝗚 𝗬𝗘𝗟𝗟𝗢𝗪 𝗔𝗥𝗠𝗬 📢
— K e r a l a B l a s t e r s F C (@KeralaBlasters) April 21, 2022
Our new number 2️⃣1️⃣ is 𝘩𝘦𝘳𝘦 𝘵𝘰 𝘴𝘵𝘢𝘺. 👊🏽#Bijoy2025 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്𝗣𝗔𝗚𝗜𝗡𝗚 𝗬𝗘𝗟𝗟𝗢𝗪 𝗔𝗥𝗠𝗬 📢
— K e r a l a B l a s t e r s F C (@KeralaBlasters) April 21, 2022
Our new number 2️⃣1️⃣ is 𝘩𝘦𝘳𝘦 𝘵𝘰 𝘴𝘵𝘢𝘺. 👊🏽#Bijoy2025 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
ആറ് വർഷം ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച ജിങ്കൻ 2020ല്‍ ക്ലബ് വിട്ടിരുന്നു. തുടര്‍ന്ന് ജിങ്കനോടുള്ള ആദരസൂചകമായി 21ാം നമ്പർ ജേഴ്‌സി ബ്ലാസ്‌റ്റേഴ്‌സ് പിന്‍വലിക്കുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സുമായുള്ള മത്സരശേഷം എടികെ മോഹന്‍ ബഗാന്‍റെ താരമായ ജിങ്കന്‍ നടത്തിയ സെക്സിസ്റ്റ് പരാമര്‍ശം വലിയ ചര്‍ച്ചയായി.
തുടര്‍ന്ന് ജിങ്കന്‍ ധരിച്ചിരുന്ന 21ാം നമ്പര്‍ ജേഴ്‌സി തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട രംഗത്തെത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയാണ് എടികെ താരം വിവാദ പ്രസ്‌താവന നടത്തിയത്.
also read: ലിവര്‍പൂളിനെതിരായ തോല്‍വി : യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വെയറിന് ബോംബ് ഭീഷണി
'ഇത്രയും സമയം കളിച്ചത് പെണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു' എന്നായിരുന്നു ജിങ്കന്‍ പറഞ്ഞത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ജിങ്കന് നേരെ വിവിധ കോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ജിങ്കന് താക്കീത് നല്‍കുകയും ചെയ്‌തു.