ETV Bharat / sports

പിടിച്ചുകെട്ടാന്‍ ആരുണ്ട് ? ; ഹൈദരാബാദും വീണു, തുടര്‍ച്ചയായ മൂന്നാം ജയം ; കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്

Kerala Blasters vs Hyderabad FC Result : ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്.

ISL  Indian Super League  Kerala Blasters Indian Super League Points  ISL Points Table  Kerala Blasters vs Hyderabad FC Result  ഇന്ത്യന്‍ സൂപ്പര്‍ ലീഗ്  ഐഎസ്എല്‍ പോയിന്‍റ് പട്ടിക  കേരള ബ്ലാസ്റ്റേ്ഴ്‌സ് ഹൈദരാബാദ് എഫ്‌സി  കേരള ബ്ലാസ്റ്റേ്ഴ്‌സ് പോയിന്‍റ് ഐഎസ്എല്‍  ഐഎസ്എല്‍ പോയിന്‍റ് പട്ടിക ബ്ലാസ്റ്റേഴ്‌സ് റാങ്ക്
Kerala Blasters vs Hyderabad FC Result
author img

By ETV Bharat Kerala Team

Published : Nov 26, 2023, 9:46 AM IST

എറണാകുളം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League - ISL) തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് (ISL Points Table 2023-24). സീസണിലെ ഏഴാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌ സിയെ (Hyderabad FC) കീഴടക്കിയാണ് കേരളത്തിന്‍റെ കൊമ്പന്‍മാര്‍ ലീഗ് ടേബിളിന്‍റെ തലപ്പത്തേക്ക് എത്തിയത്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങള്‍ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന് 16 പോയിന്‍റുകളാണ് നിലവില്‍.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദിനെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. സീസണില്‍ ഹൈദരാബാദിന്‍റെ നാലാമത്തെ തോല്‍വിയാണിത്. ആദ്യ പകുതിയില്‍ മിലാന്‍ ഡ്രിന്‍സിച്ചാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത് (Kerala Blasters vs Hyderabad FC Match Result).

4-4-2 ഫോര്‍മേഷനിലാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഹൈദരാബാദിനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ആദ്യ വിസില്‍ മുതല്‍ തന്നെ പന്തടക്കത്തില്‍ സന്ദര്‍ശകരേക്കാള്‍ മുന്നിട്ട് നില്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍, കിട്ടിയ അവസരങ്ങളില്‍ ആക്രമണം നടത്തി ആതിഥേയരെ ഞെട്ടിക്കാന്‍ ഹൈദരാബാദിന് സാധിച്ചു.

മത്സരത്തിന്‍റെ 15-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ ബോക്സിലേക്ക് പന്ത് എത്തിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സച്ചിന്‍ സുരേഷിന്‍റെ തകര്‍പ്പന്‍ സേവ് 18-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ രക്ഷപ്പെടുത്തി. ഹൈദരാബാദ് താരം നേവെല്‍സിന്‍റെ ഹെഡര്‍ ശ്രമമാണ് സച്ചിന്‍ തട്ടിയകറ്റിയത്.

36-ാം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം മുതലെടുക്കാന്‍ സന്ദര്‍ശകര്‍ക്കും സാധിച്ചില്ല. മുഹമ്മദ് യാസിര്‍ നല്‍കിയ ക്രോസ് പിടിച്ചെടുത്ത് ഷോട്ട് പായിക്കാന്‍ മുന്നേറ്റ നിരതാരം മോയക്ക് സാധിക്കാതെ പോകുകയായിരുന്നു. 41-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടുന്നത്. അഡ്രിയാന്‍ ലൂണയുടെ (Adrian Luna) അസിസ്റ്റില്‍ നിന്നാണ് പ്രതിരോധനിര താരം മിലോസ് ഡ്രിന്‍സിച്ച് (Milos Drincic) കേരളത്തിനായി ഗോള്‍ നേടിയത്.

Also Read : 'ക്ലോഡിയോ എച്ചെവേരി' ഈ പേര് ഓർത്തുവെച്ചോളൂ...പത്താംനമ്പർ ജെഴ്‌സിയില്‍ അത്‌ഭുതങ്ങൾക്കായി കാത്തിരിക്കാം

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഹൈദരാബാദ് എഫ്‌സി കിണഞ്ഞ് തന്നെ പരിശ്രമിച്ചു. പന്തടക്കത്തിലും ആക്രമണത്തിലും ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മുന്നിട്ട് നില്‍ക്കാനും അവര്‍ക്കായി. എന്നാല്‍, മികച്ച പ്രതിരോധത്തിലൂടെ ഹൈദരാബാദിനെ പൂട്ടിയ ബ്ലാസ്റ്റേഴ്‌സ് മഞ്ഞപ്പടയ്‌ക്ക് മുന്നില്‍ 1-0 എന്ന സ്കോറിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.