കൊച്ചി : സെക്സിസ്റ്റ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പ് തടിയൂരാന്‍ ശ്രമം നടത്തിയിട്ടും എടികെ മോഹന്‍ ബഗാന് താരം സന്ദേശ് ജിങ്കനോട് കലിയടങ്ങാതെ ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം കൂടിയായ ജിങ്കനോടുള്ള ഇഷ്ടവും ബഹുമാനവും നഷ്ടമായെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
ജിങ്കനോടുള്ള ആദരസൂചകമായി പിന്‍വലിച്ച 21-ാം നമ്പര്‍ ജഴ്സി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മയായ മഞ്ഞപ്പടയും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് #BringBackJersey21എന്ന ഹാഷ്ടാഗ് പ്രചാരണവും ആരാധകര്‍ നടത്തുന്നുണ്ട്.
-
വിട...ജിങ്കാൻ!!!#GameKnowsNoGender#BringBackJersey21
— Manjappada (@kbfc_manjappada) February 20, 2022 " class="align-text-top noRightClick twitterSection" data="
">വിട...ജിങ്കാൻ!!!#GameKnowsNoGender#BringBackJersey21
— Manjappada (@kbfc_manjappada) February 20, 2022വിട...ജിങ്കാൻ!!!#GameKnowsNoGender#BringBackJersey21
— Manjappada (@kbfc_manjappada) February 20, 2022
നിരവധി ആരാധകര്‍ ജിങ്കന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അണ് ഫോളോ ചെയ്തു. അതേസമയം പ്രതിഷേധം ശക്തമായതിന് പിന്നാലെ ജിങ്കന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി.
കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം സമനിലയലില് പിരിഞ്ഞതിന് പിന്നാലെയാണ് എടികെ താരം വിവാദ പ്രസ്താവന നടത്തിയത്. 'ഇത്രയും സമയം കളിച്ചത് പെണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു' എന്നായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ജിങ്കന് പറഞ്ഞത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് ജിങ്കന് നേരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. പ്രസ്താവന വിവാദമായതോടെ മാപ്പുപറഞ്ഞെങ്കിലും ജിങ്കന് തെറ്റിനെ ട്വീറ്റില്‍ ന്യായീകരിച്ചിരുന്നു.