ETV Bharat / sports

Kerala Blasters Complaint Against Racism Incident: കളിക്കളത്തിലെ വംശീയാധിക്ഷേപം, പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സും - റയാന്‍ വില്യംസിനെതിരെ ആരാധകര്‍

ISL Racial Abuse Incident : ഐഎസ്എല്‍ പത്താം പതിപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനിടെയാണ് ബെംഗളൂരു എഫ്‌സി താരം റയാന്‍ വില്യംസ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഐബൻ ഡോഹ്‌ലിങ്ങിനെ വംശീയമായി അധിക്ഷേപിച്ചത്.

ISL Racial Abuse Incident  Kerala Blasters Complaint Against Racism Incident  Kerala Blasters vs Bengaluru FC  ISL Racism Incident  Ryan Williams Aiban Dohling Incident  ഐഎസ്എല്‍ വംശീയാധിക്ഷേപം  കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി  കേരള ബ്ലാസ്റ്റേഴ്‌സ് വംശീയാധിക്ഷേപ പരാതി  റയാന്‍ വില്യംസിനെതിരെ ആരാധകര്‍  ബെംഗളൂരു എഫ്‌സി താരത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ്
Kerala Blasters Complaint Against Racism Incident
author img

By ETV Bharat Kerala Team

Published : Sep 23, 2023, 3:56 PM IST

Updated : Sep 23, 2023, 4:10 PM IST

എറണാകുളം : ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ISL) വംശീയാധിക്ഷേപത്തില്‍ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന ഐഎസ്എല്‍ പത്താം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്‌ സി താരം റയാന്‍ വില്യംസ് (Ryan Williams) ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധ നിരതാരം ഐബൻ ഡോഹ്‌ലിങ്ങിനെ (Aiban Dohling) വംശീയമായി അധിക്ഷേപിച്ചതിനെതിരെയാണ് ക്ലബിന്‍റെ നടപടി (ISL Racism Incident). വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം (Kerala Blasters Complaint Against Racism Incident).

സെപ്‌റ്റംബര്‍ 21നായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌ സി മത്സരം നടന്നത്. മത്സരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്‌മ മഞ്ഞപ്പടയാണ് ഡോഹ്‌ലിങ്ങിനെതിരെ വംശീയാധിക്ഷേപം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇതിന്‍റെ ദൃശ്യങ്ങളും മഞ്ഞപ്പട പുറത്തുവിട്ടിരുന്നു.

മത്സരത്തിന്‍റെ 82-ാം മിനിറ്റിലായിരുന്നു സംഭവം. ഒരു ഫൗളിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കളിമൈതാനത്തെ നിര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്ക് എത്തിയത്. തര്‍ക്കത്തിനിടെ ബെംഗളൂരുവിന്‍റെ ഓസ്‌ട്രേലിയന്‍ താരമായ റയാന്‍ വില്യംസ് ഡോഹ്‌ലിങ്ങിനെ അധിക്ഷേപിക്കുന്ന രീതിയില്‍ മൂക്കുപൊത്തുന്ന ദൃശ്യങ്ങളായിരുന്നു മഞ്ഞപ്പട പുറത്തുവിട്ടത്.

Also Read : Racism ISL 2023 Manjappada accuses Rayan-Williams 'അത് വംശീയ അധിക്ഷേപം, അംഗീകരിക്കാനാകില്ലെന്ന് മഞ്ഞപ്പട'... നഷ്‌ടമാകുന്നത് കാല്‍പന്ത് കളിയുടെ മഹത്വം

പിന്നാലെ, ബെംഗളൂരു താരത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മഞ്ഞപ്പട അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോടും ഐഎസ്എല്‍ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സും സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

'ഞങ്ങളുടെ ഒരു ടീം അംഗത്തോട് കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി താരം അനാദരവ് കാണിച്ചത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വംശീയവും അപകീര്‍ത്തിപരവുമായ ഓരോ കാര്യത്തിനും ഞങ്ങളുടെ ക്ലബില്‍ ഇടമില്ലെന്ന് വ്യക്തമായി തന്നെ പറയാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കായിക മേഖലയില്‍ വിവേചനം, വംശീയത തുടങ്ങിയവയ്‌ക്ക് മൈതാനത്തിനകത്തും പുറത്തും സ്ഥാനമില്ല.

ഉദ്ഘാടന മത്സരത്തില്‍ ഉണ്ടായ സംഭവത്തില്‍ കടുത്ത ആശങ്കയാണ് ഞങ്ങള്‍ക്കുള്ളത്. ഫുട്‌ബോള്‍ എന്ന കായിക ഇനത്തിലൂടെയും ഞങ്ങളുടെ ക്ലബിലൂടെയും പരസ്‌പര ബഹുമാനം പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' -കേരള ബ്ലാസ്റ്റേഴ്‌സ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ ജയം നേടിയത്. മത്സരത്തില്‍ ബെംഗളൂരുവിന്‍റെ മധ്യനിര താരം കെസിയ വീന്‍ഡോപിന്‍റെ സെല്‍ഫ് ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ക്യാപ്‌റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ നില രണ്ടാക്കി ഉയര്‍ത്തിയത്. കുര്‍ടിസ് മെയ്‌നായിരുന്നു മത്സരത്തില്‍ ബെംഗളൂരുവിന്‍റെ ഗോള്‍ സ്‌കോറര്‍.

Read More : Kerala Blasters Wins Against Bengaluru : വമ്പുകാട്ടി കൊമ്പന്മാര്‍ ; മഞ്ഞക്കടലിനെ സാക്ഷിയാക്കി ബെംഗളൂരുവിന്‍റെ തലയറുത്ത് സീസണ്‍ ഓപ്പണിങ്

Last Updated : Sep 23, 2023, 4:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.