ദോഹ: ഖത്തർ ലോകകപ്പിൽ പരിക്കേറ്റ് താരങ്ങൾ പുറത്താകുന്നത് തുടർകഥയാകുന്നു. ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസേമയാണ് ലോകകപ്പ് ടീമിൽനിന്ന് പുറത്തായത്. നിലവിലെ ബാലണ്‍ ദ്യോർ പുരസ്‌കാര ജേതാവായ കരീം ബെൻസേമ ലോകകപ്പ് കളിക്കാൻ ഖത്തറിൽ ഉണ്ടാവില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. 1978 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് നിലവിലെ ബാലൻ ദ്യോർ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്.
-
Karim @Benzema has pulled out of the World Cup with a thigh injury.
— French Team ⭐⭐ (@FrenchTeam) November 19, 2022 " class="align-text-top noRightClick twitterSection" data="
The whole team shares Karim's disappointment and wishes him a speedy recovery💙#FiersdetreBleus pic.twitter.com/fclx9pFkGz
">Karim @Benzema has pulled out of the World Cup with a thigh injury.
— French Team ⭐⭐ (@FrenchTeam) November 19, 2022
The whole team shares Karim's disappointment and wishes him a speedy recovery💙#FiersdetreBleus pic.twitter.com/fclx9pFkGzKarim @Benzema has pulled out of the World Cup with a thigh injury.
— French Team ⭐⭐ (@FrenchTeam) November 19, 2022
The whole team shares Karim's disappointment and wishes him a speedy recovery💙#FiersdetreBleus pic.twitter.com/fclx9pFkGz
നേരത്തെ തന്നെയുള്ള പരിക്കുമായി ലോകകപ്പിന് എത്തിയ താരത്തിന് പരിശീലനത്തിന് ഇടയിൽ വീണ്ടും പരിക്കേറ്റതോടെയാണ് ടീമിൽ തുടരാനാകില്ലെന്ന് സ്ഥിരീകരിച്ചത്. തുടയിലെ മസിലുകൾക്ക് പരിക്കേറ്റ താരത്തിന് മൂന്ന് ആഴ്‌ച വിശ്രമം വേണ്ടിവരും. 2010, 2014 ലോകകപ്പുകളിൽ കളിച്ച ബെൻസേമക്ക് വിവാദങ്ങൾ കാരണം ഫ്രാൻസ് കിരീടം നേടിയ 2018 ലെ ലോകകപ്പിൽ ഇടം പിടിക്കാൻ ആയിരുന്നില്ല. 2021 ൽ ദേശീയ ടീമിൽ തിരിച്ചെത്തിയ താരം ബാലൻ ദ്യോർ പുരസ്‌കാരത്തിന്‍റെ നിറവിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി പരിക്ക് വില്ലനായത്.
ഇതിനകം തന്നെ പോൾ പോഗ്ബ, എൻഗോളോ കാന്‍റെ, പ്രെസ്‌നൻ കിമ്പപ്പെ, ക്രിസ്റ്റഫർ എങ്കുങ്കു തുടങ്ങിയ താരങ്ങളെ നഷ്‌ടമായ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഉജ്ജ്വല ഫോമിലുള്ള ബെൻസേമയുടെ അഭാവം കനത്ത തിരിച്ചടിയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് 24 മണിക്കൂർ മുൻപായി ടീമിന്‍റെ അന്തിമ പട്ടിക സമർപ്പിക്കേണ്ടതിനാൽ താരത്തിന്‍റെ പകരക്കാരനെ ഫ്രാൻസ് ഉടൻ പ്രഖ്യാപിക്കും.
സെനഗൽ സൂപ്പർ താരം സാദിയോ മാനെയും പരിക്ക് മൂലം ലോകകപ്പിൽനിന്ന് പുറത്തായിരുന്നു. ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക് - വെർഡർ ബ്രെമൻ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. മാനെ ലോകകപ്പ് കളിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ താരത്തിന് കളിക്കാനാവില്ലെന്ന് സെനഗൽ ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിക്കുകയായിരുന്നു. മിഡ്‌ഫീൽഡറായ മാര്‍ക്കോ റിയുസും ഇത്തവണ ജര്‍മനിക്കൊപ്പം ലോകകപ്പിന് ഉണ്ടാകില്ല.