ETV Bharat / sports

'യൂറോപ്പിന്‍റെ ഗോള്‍ഡന്‍ ബോയ്‌'; പുരസ്‌കാര നിറവില്‍ ജൂഡ് ബെല്ലിങ്‌ഹാം - ജൂഡ് ബെല്ലിങ്‌ഹാം

Jude Bellingham wins Golden Boy Award 2023: 21 വയസില്‍ താഴെയുള്ള യൂറോപ്പിലെ ഏറ്റവും മികച്ച താരമായി റയല്‍ മാഡ്രിഡിന്‍റെ ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്‌ഹാം.

Jude Bellingham wins Golden Boy Award 2023  Golden Boy Award 2023  Real Madrid  Jude Bellingham Award in 2023  Jude Bellingham goals for Real Madrid  ഗോള്‍ഡന്‍ ബോയ് അവാര്‍ഡ് 2023  ജൂഡ് ബെല്ലിങ്‌ഹാമിന് ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം  ജൂഡ് ബെല്ലിങ്‌ഹാം യൂറോപ്പിലെ മികച്ച യുവ താരം  ജൂഡ് ബെല്ലിങ്‌ഹാം  റയല്‍ മാഡ്രിഡ്
Jude Bellingham Becomes First Real Madrid Player To Win Golden Boy Award
author img

By ETV Bharat Kerala Team

Published : Dec 5, 2023, 7:55 PM IST

ടൂറിന്‍: യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള 'ഗോള്‍ഡന്‍ ബോയ്' പുരസ്‌കാരം സ്വന്തമാക്കി റയല്‍ മാഡ്രിഡിന്‍റെ ഇംഗ്ലീഷ്‌ മിഡ്‌ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്‌ഹാം (Jude Bellingham wins Golden Boy Award). യൂറോപ്യൻ ക്ലബ്ബിൽ കളിക്കുന്ന 21 വയസ്സിൽ താഴെയുള്ള ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനാണ് 'ഗോൾഡൻ ബോയ് അവാർഡ്' നൽകുന്നത്. പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന ആദ്യ റയല്‍ താരമാണ് ജൂഡ് ബെല്ലിങ്‌ഹാം. (Jude Bellingham Becomes First Real Madrid Player To Win 'Golden Boy Award')

ലോസ് ബ്ലാങ്കോസില്‍ സഹതാരമായ തുര്‍ക്കിയുടെ അർദ ഗുലർ, ബയേണ്‍ മ്യൂണിക്കിന്‍റെ ജര്‍മന്‍ താരം ജമാല്‍ മുസിയാല, ഇംഗ്ലണ്ടിന്‍റെ തന്നെ ചെൽസി താരം ലെവി കോൾവിൽ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഡെന്‍മാര്‍ക് താരം റാസ്‌മസ് ഹോയ്‌ലന്‍ഡ് എന്നിവരുള്‍പ്പെട്ട 25 ഫൈനലിസ്റ്റുകളടങ്ങിയ പട്ടികയില്‍ നിന്നാണ് 20-കാരനായ ബെല്ലിങ്ഹാം യൂറോപ്പിന്‍റെ ഗോള്‍ഡന്‍ ബോയ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാര നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ജൂഡ് ബെല്ലിങ്‌ഹാം പറഞ്ഞു.

റയല്‍ മാഡ്രിഡിനായും ഇംഗ്ലണ്ട് ദേശീയ ടീമിനായും കളിക്കുന്നത് ഏറെ ആസ്വദിക്കുന്നു. പുരസ്കാരം രാജ്യത്തിനും റയൽ മാഡ്രിഡിനും സമർപ്പിക്കുന്നതായും ബെല്ലിങ്ഹാം വ്യക്തമാക്കി. "കരിയറിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. സാധ്യമാകുന്നതെല്ലാം നേടണം. എന്‍റെ രാജ്യമായ ഇംഗ്ലണ്ടിനും റയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു.

സമ്മർദ്ദം വളരെ വലുതാണ്, പക്ഷേ ഈ രണ്ട് ടീമുകളെയും പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിനും റയൽ മാഡ്രിഡിനും വേണ്ടി വിജയങ്ങള്‍ നേടാൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാന്‍ നല്‍കും" ജൂഡ് ബെല്ലിങ്‌ഹാം പറഞ്ഞു നിര്‍ത്തി.

ALSO READ: 'ആരും പ്രണയാഭ്യർഥന നടത്തിയിട്ടില്ല, കാരണം അച്ഛൻ'... പറയുന്നത് ഇന്ത്യയുടെ സൂപ്പർതാരം

ജൂഡ് ബെല്ലിങ്‌ഹാം ഏതാനും മാസങ്ങള്‍ക്കിടെ സ്വന്തമാക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. നേരത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാര ചടങ്ങില്‍ വച്ച് 21 വയസില്‍ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള കോപ ട്രോഫിയും ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ക്ക് ലഭിച്ചിരുന്നു. ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടില്‍ നിന്നും ഈ സീസണിന് മുന്നോടിയായി ആയാണ് റയല്‍ മാഡ്രിഡ് ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്.

സീസണില്‍ മിന്നും ഫോമിലാണ് താരം കളിക്കുന്നത്. ടീമിനായി ഇതേവരെ കളിച്ച 17 മത്സരങ്ങളില്‍ നിന്നും 15 ഗോളുകള്‍ നേടാന്‍ ജൂഡ് ബെല്ലിങ്‌ഹാമിന് കഴിഞ്ഞിട്ടുണ്ട്. (Jude Bellingham goals for Real Madrid) അതേസമയം സ്‌പാനിഷ് ലാ ലിഗയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡുള്ളത്. 15 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റാണ് ടീമിനുള്ളത്. 12 വിജയങ്ങളും ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് റയലിന് നേടാന്‍ കഴിഞ്ഞത്.

ALSO READ: യുണൈറ്റഡ് പേരില്‍ മാത്രം, സ്വരം ചേരാതെ ചുവന്ന ചെകുത്താൻമാർ...പലവഴിയേ താരങ്ങളും പരിശീലകനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.