ETV Bharat / sports

'ഏറ്റവും വലിയ സ്വപ്‌നം'; മെസിയെ കണ്ട് പൊട്ടിക്കരഞ്ഞ് മാധ്യമ പ്രവർത്തകൻ, ആശ്വസിപ്പിച്ച് താരം

ഡയറക്‌ട് ടിവി സ്പോര്‍ട്‌സിലെ അവതാരകനായ പാബ്ലോ ഗിറാൾട്ട് ആണ് അഭിമുഖത്തിനിടെ ലയണൽ മെസിയെ കണ്ട സന്തോഷത്തിൽ പൊട്ടിക്കരഞ്ഞത്.

author img

By

Published : Oct 22, 2022, 11:18 AM IST

മെസി  ലയണൽ മെസി  Messi  Leo Messi  പാബ്ലോ ഗിറാൾട്ട്  Pablo Giralt  Pablo Giralt Messi Interview  Messi latest viral interview  Messi viral videos  മെസിയെക്കണ്ട് പൊട്ടിക്കരഞ്ഞ് മാധ്യമ പ്രവർത്തകൻ  journalist tears during interview with Messi  പാബ്ലോ ഗിറാൾട്ട് മെസി ഇന്‍റർവ്യൂ
'ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിൽ നന്ദി'; മെസിയെക്കണ്ട് പൊട്ടിക്കരഞ്ഞ് മാധ്യമ പ്രവർത്തകൻ, ആശ്വസിപ്പിച്ച് താരം

സ്വന്തം ആരാധനാപാത്രത്തെ കാണാനോ അവരുമായി ഇടപഴകാനോ അവസരം ലഭിച്ചാൽ പരിസരം മറന്ന് വികാരങ്ങൾ പ്രകടിപ്പിക്കുന്നവരായിരിക്കും നമ്മിൽ ചിലരെങ്കിലും. ഇത്തരത്തിൽ തന്‍റെ പ്രിയ താരത്തെ ഇന്‍റർവ്യൂ ചെയ്യാനുള്ള അവസരം വന്നതോടെ മനസ് കൈവിട്ട് പൊട്ടിക്കരയുന്ന മാധ്യമ പ്രവർത്തകന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

  • “I’m a little kid, who dreamed my entire life of doing this, but I never thought I would be lucky enough to accompany you.”

    This journalist couldn’t hold back his tears after getting the chance to interview Leo Messi 🥺

    (via @giraltpablo)pic.twitter.com/PBGRF1mxJk

    — B/R Football (@brfootball) October 21, 2022 " class="align-text-top noRightClick twitterSection" data=" ">

ഫുട്‌ബോൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസിയുമായി അഭിമുഖം നടത്താനെത്തിയ മാധ്യമ പ്രവർത്തകനാണ് തന്‍റെ ആരാധനമൂർത്തിയെ കണ്ട് ഒരു നിമിഷം നിയന്ത്രണം വിട്ട് കരഞ്ഞുപോയത്. ഡയറക്‌ട് ടി വി സ്പോര്‍ട്ട്സില്‍ നിന്നുള്ള പാബ്ലോ ഗിറാൾട്ട് എന്ന അവതാരകനായിരുന്നു പ്രിയ താരത്തെ കണ്ടതോടെ തന്‍റെ വികാരം അടക്കാനാകാതെ വിങ്ങിപ്പൊട്ടിയത്.

'താങ്കളെ ഇന്‍റർവ്യൂ ചെയ്യണമെന്ന് ജീവിതകാലം മുഴുവൻ സ്വപ്‌നം കണ്ടുകൊണ്ടിരുന്ന ഒരു ചെറിയ കുട്ടിയാണ് ഞാൻ. പക്ഷേ നിങ്ങളോടൊപ്പം ഇതിന് ഭാഗ്യമുണ്ടാകുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല' എന്ന് പറഞ്ഞുകൊണ്ടാണ് പാബ്ലോ ഗിറാൾട്ട് ഇന്‍റർവ്യൂ ആരംഭിച്ചത്. തുടർന്ന് മെസിയുടെ മുട്ടിൽ കൈകൊണ്ട് തട്ടിയും താരത്തിന്‍റെ കൈയിൽ തൊട്ടും ഗിറാൾട്ട് തന്‍റെ ആരാധന അറിയിച്ചു.

എന്നാൽ പൊടുന്നനെ തന്നെ അയാൾ വിങ്ങിപ്പൊട്ടാൻ തുടങ്ങി. പറയാൻ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടി കരയുന്ന മാധ്യമ പ്രവർത്തകനെ കണ്ട് മെസിയും ഒന്ന് അന്ധാളിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ കുറച്ചു നേരെ അയാളെ നോക്കി ഇരുന്ന മെസി ശേഷം സോഫയുടെ പുറകിലേക്ക് ചാരി ഇരുന്ന് ഒന്ന് പുഞ്ചിരിച്ചു. പിന്നാലെ ഗിറാൾട്ടിന്‍റെ കൈയിൽ പിടിച്ച് ആശ്വസിപ്പിച്ചു.

ഈ രംഗങ്ങൾ എല്ലാം കാമറയിൽ പതിയുന്നുണ്ടായിരുന്നു. തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കിയ മെസി മികച്ച രീതിയിൽ തന്നെ അഭിമുഖം പൂർത്തിയാക്കുകയും ചെയ്‌തു. അതേസമയം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മെസിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

'എന്‍റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് സാക്ഷാത്കരിച്ചതിൽ നന്ദിയുണ്ട്. നിങ്ങളുടെ ഊഷ്‌മളതയ്ക്കും ലാളിത്യത്തിനും നന്ദി ലിയോ. നിങ്ങൾ വലിയവനാണ്. ഈ അത്ഭുതകരമായ മുന്നോട്ടുള്ളയാത്രയിൽ എന്നെ പ്രേരിപ്പിക്കുന്നവർക്കും എന്നെ അനുഗമിക്കുന്നവർക്കും നന്ദി. ഞാൻ നിന്നെ സ്നേഹിക്കുന്നു ലിയോ!'. എന്നാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് പാബ്ലോ ഗിറാൾട്ട് ട്വിറ്ററിൽ കുറിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.