ETV Bharat / sports

എച്ച് എസ് പ്രണോയിക്ക് അടി തെറ്റി, ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണിന്‍റെ ക്വാര്‍ട്ടറില്‍ പുറത്ത് - ജപ്പാന്‍ ഓപ്പണ്‍

ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ തായ്‌വാന്‍ താരത്തോട് ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എച്ച് എസ് പ്രണോയ് പരാജയപ്പെട്ടത്

japan open  HS Pranoy  japan open hs pranoy  japan open quarter final  ജപ്പാന്‍ ഓപ്പണ്‍  എച്ച് എസ് പ്രണോയ്
എച്ച് എസ് പ്രണോയിക്ക് അടി തെറ്റി, ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്‍ണില്‍ ക്വാര്‍ട്ടറില്‍ പുറത്ത്
author img

By

Published : Sep 2, 2022, 5:45 PM IST

ടോക്യോ : ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് തായ്‌വാന്‍ താരത്തോട് തോറ്റ് പുറത്തായി. ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരു സെറ്റ് മാത്രമാണ് പ്രണോയിക്ക് നേടാനായത്.

സ്‌കോര്‍ : 17-21, 21-15, 20-22

ആദ്യ സെറ്റ് നഷ്‌ടപ്പെടുത്തിയ പ്രണോയ് ശക്തമായ തിരിച്ചുവരവാണ് രണ്ടാം സെറ്റില്‍ നടത്തിയത്. ആക്രമിച്ച് കളിച്ച പ്രണോയ് സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ നിര്‍ണായക പോയിന്‍റുകള്‍ സ്വന്തമാക്കിയിരുന്നു. കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു മത്സരത്തിന്‍റെ മൂന്നാം സെറ്റ്.

മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ 20 പോയിന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു ഇരു താരങ്ങളും. തുടര്‍ന്ന് രണ്ട് പോയിന്‍റുകള്‍ സ്വന്തമാക്കിയാണ് തായ്‌വാന്‍ താരം പ്രണോയിയെ മറികടന്ന് സെമിയിലേക്ക് മുന്നേറിയത്. സെമിയില്‍ ചൈനയുടെ വൈ.ക്യു. ഷി ആണ് ചൈനീസ് തായ്‌പേയ് താരത്തിന്‍റെ എതിരാളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.