ETV Bharat / sports

ജപ്പാന്‍ ഓപ്പണ്‍: ലോക നാലാം നമ്പര്‍ താരത്തെ തകര്‍ത്ത് ശ്രീകാന്ത്, പ്രണോയിയും രണ്ടാം റാണ്ടില്‍ - എച്ച്എസ്‌ പ്രണോയ്

ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണിന്‍റെ ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യയുടെ ലീ ജി ജിയ തോല്‍പ്പിച്ച് കിഡംബി ശ്രീകാന്ത് മുന്നോട്ട്.

Japan Open 2022  Kidambi Srikanth  hs prannoy  ജപ്പാന്‍ ഓപ്പണ്‍  എച്ച്എസ്‌ പ്രണോയ്  കിഡംബി ശ്രീകാന്ത്
ജപ്പാന്‍ ഓപ്പണ്‍: ലോക നാലാം നമ്പര്‍ താരത്തെ തകര്‍ത്ത് ശ്രീകാന്ത്, പ്രണോയും രണ്ടാം റാണ്ടില്‍
author img

By

Published : Aug 31, 2022, 2:10 PM IST

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച്എസ്‌ പ്രണോയും, കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ സിംഗിള്‍സിന്‍റെ ആദ്യ റൗണ്ട് മത്സരത്തില്‍ ലോക നാലാം നമ്പര്‍ താരമായ മലേഷ്യയുടെ ലീ ജി ജിയയെയാണ് ശ്രീകാന്ത് കീഴടക്കിയത്.

37 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്തിന്‍റെ വിജയം. സ്‌കോര്‍: 22-20, 23-21. നാല് തവണ നേര്‍ക്കുനേര്‍ പോരാടിയപ്പോൾ ഇതാദ്യമായാണ് കിഡംബി ശ്രീകാന്ത് ലീ ജി ജിയയെ തോല്‍പ്പിക്കുന്നത്.

അതേസമയം ആദ്യ റൗണ്ട് മത്സരത്തില്‍ മലയാളി താരമായ പ്രണോയിയുടെ എതിരാളി പരിക്കേറ്റ് പിന്മാറുകയായിരുന്നു. ഹോങ്കോങ്ങിന്‍റെ എൻ‌ജി കാ ലോങ്ങിനെതിരെയായിരുന്നു പ്രണോയ്‌ മത്സരിച്ചിരുന്നത്. ആദ്യ സെറ്റില്‍ 11-10ന് എച്ച്എസ്‌ പ്രണോയ്‌ ലീഡ് ചെയ്യവെയാണ് ലോങ്ങിന്‍റെ പിന്മാറ്റം.

വെറും ഏഴ്‌ മിനിട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്. അടുത്ത റൗണ്ടിൽ സിംഗപ്പൂരിന്‍റെ ലോഹ് കീൻ യൂവിനെയാണ് പ്രണോയ് നേരിടുക. അതേസമയം വനിത ഡബിൾസിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യൻ താരങ്ങളായ അശ്വിനി ഭട്ടും ശിഖ ഗൗതവും പുറത്തായി. ദക്ഷിണ കൊറിയന്‍ സഖ്യത്തോട് 21-15, 21-9 എന്ന സ്‌കോറിനാണ് ഇന്ത്യ താരങ്ങള്‍ പരാജയപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.