കൊച്ചി: ചാമ്പ്യന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരും. ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ വുകോമനോവിച്ച് 3 വര്‍ഷത്തേക്ക് കൂടി പുതുക്കി. ഇതോടെ 2025 വരെ അദ്ദേഹം ടീമിനൊപ്പമുണ്ടാവും.
-
𝗧𝗛𝗘 𝗦𝗛𝗢𝗪 𝗚𝗢𝗘𝗦 𝗢𝗡.
— K e r a l a B l a s t e r s F C (@KeralaBlasters) April 4, 2022 " class="align-text-top noRightClick twitterSection" data="
Ladies and gentlemen, the news you had all been waiting for...😍@ivanvuko19 #IVAN2025 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/c1Xwuk2s10
">𝗧𝗛𝗘 𝗦𝗛𝗢𝗪 𝗚𝗢𝗘𝗦 𝗢𝗡.
— K e r a l a B l a s t e r s F C (@KeralaBlasters) April 4, 2022
Ladies and gentlemen, the news you had all been waiting for...😍@ivanvuko19 #IVAN2025 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/c1Xwuk2s10𝗧𝗛𝗘 𝗦𝗛𝗢𝗪 𝗚𝗢𝗘𝗦 𝗢𝗡.
— K e r a l a B l a s t e r s F C (@KeralaBlasters) April 4, 2022
Ladies and gentlemen, the news you had all been waiting for...😍@ivanvuko19 #IVAN2025 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/c1Xwuk2s10
കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ സെര്‍ബിയക്കാരനായ വുകോമനോവിച്ചിന് സാധിച്ചിരുന്നു. വുകോമനോവിച്ചിന് കീഴില്‍ സീസണില്‍ 10-മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തി ചരിത്രം തീര്‍ക്കാനും ക്ലബിനായി. ടീമിനൊപ്പമുള്ള ഓരോരുത്തരുടേയും പോസിറ്റീവ് മനോഭാവവും, ആരാധകര്‍ നല്‍കുന്ന ഊര്‍ജവും കണ്ടപ്പോള്‍ തന്നെ ടീമിനൊപ്പം തുടരണമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് കരാര്‍ ഒപ്പിട്ടതിന് പിന്നാലെ വുകോമനോവിച്ച് പ്രതികരിച്ചു.
-
Ivan's Kerala Blasters!#YennumYellow #KBFC pic.twitter.com/UGg76c8KM3
— Vishnu Arun (@ImVi5hnu) April 4, 2022 " class="align-text-top noRightClick twitterSection" data="
">Ivan's Kerala Blasters!#YennumYellow #KBFC pic.twitter.com/UGg76c8KM3
— Vishnu Arun (@ImVi5hnu) April 4, 2022Ivan's Kerala Blasters!#YennumYellow #KBFC pic.twitter.com/UGg76c8KM3
— Vishnu Arun (@ImVi5hnu) April 4, 2022
also read: ക്രിക്കറ്റ് മതിയാക്കി കിവീസ് ബാറ്റര്‍ റോസ് ടെയ്‌ലര്‍
ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്‍റെ അവിഭാജ്യ ഘടകമാണ് വുകോമനോവിച്ചെന്ന് സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു. ക്ലബിന്‍റെ ഒരു സുപ്രധാന നീക്കമാണിത്. ക്ലബിന് ഇപ്പോള്‍ ശക്തമായ അടിത്തറയുണ്ട്. സ്ഥിരതയോടെയുള്ള പ്രവർത്തനങ്ങള്‍ക്ക് കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.