ETV Bharat / sports

ടേബിള്‍ ടെന്നിസ് റാങ്കിങ്: മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യം ആദ്യ അഞ്ചില്‍ - മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യം ആദ്യ അഞ്ചില്‍

രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ജോഡി നാലാം സ്ഥാനത്താണ് എത്തിയത്.

ITTF Rankings  Manika Batra, Archana Kamath  Manika Batra, Archana Kamath enter top 5 in women's doubles  ടേബിള്‍ ടെന്നിസ് റാങ്കിങ്  മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യം ആദ്യ അഞ്ചില്‍  അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ റാങ്കിങ്
ടേബിള്‍ ടെന്നിസ് റാങ്കിങ്: മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യം ആദ്യ അഞ്ചില്‍
author img

By

Published : Apr 5, 2022, 5:55 PM IST

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍റെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ വനിതാ ഡബിൾസ് ജോഡി ആദ്യ അഞ്ചിലെത്തി. മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യമാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ജോഡി നാലാം സ്ഥാനത്താണ് എത്തിയത്.

കഴിഞ്ഞ ആഴ്‌ച ദോഹയില്‍ നടന്ന ഡബ്ല്യുടിടി സ്റ്റാർ കണ്ടന്‍ററില്‍ സെമി ഫൈനലിലെത്താന്‍ ഇന്ത്യന്‍ സഖ്യത്തിനായിരുന്നു. സെമിയില്‍ ചൈനീസ് തായ്പേയി താരങ്ങളോടാണ് മണിക-അര്‍ച്ചന സഖ്യം കീഴടങ്ങിയത്. എന്നാല്‍ അവസാന നാല് മത്സരങ്ങളിലും വെങ്കല മെഡൽ നേടാൻ ഇന്ത്യന്‍ ജോഡിക്കായിരുന്നു.

also read: കൊറിയൻ ഓപ്പണ്‍: മലയാളി താരം എച്ച്‌എസ്‌ പ്രണോയിക്ക് ഞെട്ടിക്കുന്ന തോല്‍വി

4289 പോയിന്‍റുമായി ചൈനയുടെ വാങ് മന്യു-സൺ യിങ്ഷ ജോഡിയാണ് ഒന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ ജോഡിക്ക് 1501 പോയിന്‍റാണുള്ളത്. അതേസമയം വനിതകളുടെ ഡബിൾസ് (വ്യക്തിഗത) റാങ്കിങ്ങില്‍ അർച്ചന കാമത്ത് പത്താം സ്ഥാനത്തെത്തിയപ്പോൾ മണിക ബത്ര 12ാം സ്ഥാനത്തെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.