വെംബ്ലി : കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള മത്സരത്തിന്‍റെ തിയ്യതിയും വേദിയും തീരുമാനിച്ചു. 29 വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു മത്സരം. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ അർജന്‍റീനയും യൂറോ കിരീടം ചൂടിയ ഇറ്റലിയും ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഏറ്റുമുട്ടും.
സെപ്‌റ്റംബറില്‍ പ്രഖ്യാപിച്ച് ഡിസംബറിൽ അംഗീകാരം ലഭിച്ച ഈ മത്സരം കോൺമെബോളും യുവേഫയും തമ്മിൽ 2028 ജൂൺ 30 വരെയുണ്ടാക്കിയ ധാരണ പ്രകാരമാണ് നടക്കുന്നത്. അർടെമിയോ ഫ്രാഞ്ചി ട്രോഫി എന്ന പേരിൽ 1985, 1993 വർഷങ്ങളിൽ സമാനമായ രീതിയിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ മത്സരം നടന്നിരുന്നു.
-
🏆 The #Finalissima 2022 is coming soon!
— UEFA (@UEFA) March 22, 2022 " class="align-text-top noRightClick twitterSection" data="
London’s iconic Wembley Stadium will be the setting for a showdown between #EURO2020 winners Italy and #CopaAmérica champions Argentina.
🗓️ Wednesday 1 June
⏰ 19:45 local time (20:45 CET)
🏟️ 86,000 capacity
Ticket information: ⬇️
">🏆 The #Finalissima 2022 is coming soon!
— UEFA (@UEFA) March 22, 2022
London’s iconic Wembley Stadium will be the setting for a showdown between #EURO2020 winners Italy and #CopaAmérica champions Argentina.
🗓️ Wednesday 1 June
⏰ 19:45 local time (20:45 CET)
🏟️ 86,000 capacity
Ticket information: ⬇️🏆 The #Finalissima 2022 is coming soon!
— UEFA (@UEFA) March 22, 2022
London’s iconic Wembley Stadium will be the setting for a showdown between #EURO2020 winners Italy and #CopaAmérica champions Argentina.
🗓️ Wednesday 1 June
⏰ 19:45 local time (20:45 CET)
🏟️ 86,000 capacity
Ticket information: ⬇️
ALSO READ: സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹറൈനെതിരെ; 7 പേർക്ക് വിസയില്ല, സുഹൈറിന് സാധ്യത
ഉദ്ഘാടന എഡിഷനിൽ ഫ്രാൻസ് യുറുഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ 1993ൽ അർജന്‍റീനയും ഡെന്മാർക്കും തമ്മിലായിരുന്നു മത്സരം. അതിൽ ഇതിഹാസതാരം ഡീഗോ മറഡോണയുടെ അർജന്‍റീന പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ കീഴടക്കുകയായിരുന്നു.
കോപ്പ അമേരിക്കയും യൂറോ കപ്പും ഇനി മുതൽ ഒരേ വർഷങ്ങളിൽ നടത്താൻ തീരുമാനിച്ചതോടെയാണ് ഈ മത്സരത്തിന് അവസരം ഒരുങ്ങിയത്. ടിക്കറ്റുകളുടെ വില്‍പ്പന മാർച്ച് 24 ന് ആരംഭിക്കും.