പനാജി: ഐഎസ്‌എല്ലില്‍ ചൊവ്വാഴ്ച നടന്ന മുംബൈ സിറ്റി എഫ്‌സി- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മത്സരം സമനിലയില്‍. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.
മത്സരത്തിന്‍റെ 30ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ അഹമ്മദ് ജാഹുവിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 79ാം മിനിട്ടില്‍ മലയാളി താരം മുഹമ്മദ് ഇര്‍ഷാദിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പം പിടിച്ചു. 73ാം മിനിട്ടില്‍ പകരക്കാരനായാണ് ഇര്‍ഷാദ് കളത്തിലെത്തിയത്.
also read: ആന്‍റണി മാർഷ്യൽ യുണൈറ്റഡ് വിട്ടു; ഇനി സെവിയ്യയില്‍ പന്ത് തട്ടും
സമനിലയോടെ മുംബൈ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റാണ് സംഘത്തിനുള്ളത്. അതേസമയം നോര്‍ത്ത് ഈസ്റ്റ് 10ാം സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ 10 പോയിന്‍റാണ് നോര്‍ത്ത് ഈസ്റ്റിനുള്ളത്.