എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. മെഹ്‌താബ് സിങ്, ഹോർഹെ പെരേര ഡിയാസ് എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. ജയത്തോടെ മുംബൈ സിറ്റി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തി.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ മുംബൈയും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സുമാണ് പോരാടിയത്. സ്ഥിരം തലവേദനയായ പ്രതിരോധത്തിലെ പോരായ്‌മയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 21-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കുലച്ചുകൊണ്ട് മുംബൈ ആദ്യ ഗോൾ നേടിയത്. കോർണറില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കി പ്രതിരോധ താരം മെഹ്താബ് സിങ് ഇടംകാല്‍ കൊണ്ടുതീർത്ത ഷോട്ട് വലയില്‍ പതിക്കുകയായിരുന്നു.
-
Full-Time in #Kochi and it ends 2️⃣- 0️⃣ in favour of @MumbaiCityFC 🔵🔥#KBFCMCFC #HeroISL #LetsFootball #KeralaBlasters #MumbaiCityFC pic.twitter.com/lN98eOe0Fl
— Indian Super League (@IndSuperLeague) October 28, 2022 " class="align-text-top noRightClick twitterSection" data="
">Full-Time in #Kochi and it ends 2️⃣- 0️⃣ in favour of @MumbaiCityFC 🔵🔥#KBFCMCFC #HeroISL #LetsFootball #KeralaBlasters #MumbaiCityFC pic.twitter.com/lN98eOe0Fl
— Indian Super League (@IndSuperLeague) October 28, 2022Full-Time in #Kochi and it ends 2️⃣- 0️⃣ in favour of @MumbaiCityFC 🔵🔥#KBFCMCFC #HeroISL #LetsFootball #KeralaBlasters #MumbaiCityFC pic.twitter.com/lN98eOe0Fl
— Indian Super League (@IndSuperLeague) October 28, 2022
തൊട്ടുപിന്നാലെ പത്തുമിനിട്ടുകൾക്ക് ശേഷം 31-ാം മിനിട്ടിൽ പെരേര ഡിയാസിന്‍റെ മനോഹരമായ ഫിനിഷിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. രണ്ട് ഗോൾ വീണതോടെ ഉണർന്നുകളിച്ച ബ്ലാസ്റ്റേഴ്‌സ് മറുപടി ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധത്തെ മറികടക്കാനായില്ല. ഇതോടെ രണ്ട് ഗോൾ ലീഡുമായി മുംബൈ ആദ്യ പകുതി അവസാനിപ്പിച്ചു.
എന്നാൽ രണ്ടാം പകുതി മികച്ച മുന്നേറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചത്. മറുപടി ഗോളിനായി മുംബൈ ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചെത്തിയെങ്കിലും കൃത്യമായി ഫിനിഷ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സിനായില്ല. 70-ാം മിനിട്ടിൽ ഇവാൻ കലിയുഷ്‌നിയെ കളത്തിലിറക്കിയിട്ടും ബ്ലാസ്റ്റേഴ്‌സിന് മറുപടി ഗോൾ നേടാൻ സാധിച്ചില്ല. മുംബൈ പ്രതിരോധം കൂടി ശക്തമാക്കിയതോടെ ആശ്വാസ ഗോൾ പോലും നേടാനാകാതെ മഞ്ഞപ്പട തോൽവി സമ്മതിക്കുകയായിരുന്നു.