ഗോവ: പ്ലേ ഓഫിൽ സ്ഥാനമുറപ്പിക്കാനായി കേര ബ്ലാസ്റ്റേഴ്‌സ് ഇന്ന് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മൽസരം. ഉദ്ഘാടന മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയോട് പരാജയപ്പെട്ടിരുന്നു.
-
Into the last 5️⃣ games of the campaign we go! 👊🏽#KBFCATKMB #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/9rc8koSIuY
— K e r a l a B l a s t e r s F C (@KeralaBlasters) February 17, 2022 " class="align-text-top noRightClick twitterSection" data="
">Into the last 5️⃣ games of the campaign we go! 👊🏽#KBFCATKMB #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/9rc8koSIuY
— K e r a l a B l a s t e r s F C (@KeralaBlasters) February 17, 2022Into the last 5️⃣ games of the campaign we go! 👊🏽#KBFCATKMB #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/9rc8koSIuY
— K e r a l a B l a s t e r s F C (@KeralaBlasters) February 17, 2022
അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയെങ്കിലും, ടീമിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാൽ തന്നെ, എടികെ മോഹൻ ബഗാനെ തോല്‍പിക്കാന്‍ ശക്തമായ നിരയെ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇറക്കേണ്ടി വരും. സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന ഹർമൻജോത് ഖബ്ര, മാർകോ ലെസ്‌കോവിച്ച് എന്നിവർ മോഹൻ ബഗാനെതിരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. പരിക്കില്‍ നിന്ന് മോചിതനായ കെ.പി രാഹുലിനെ ഒരുപക്ഷെ എ.ടി.കെക്കെതിരെയുള്ള മത്സരത്തില്‍ മൈതനത്ത് പ്രതീക്ഷിക്കാം.
-
#FridayFeeling for the masses, courtesy @AlvaroVazquez91! ✌️☺️#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/dcJk8pkMPI
— K e r a l a B l a s t e r s F C (@KeralaBlasters) February 18, 2022 " class="align-text-top noRightClick twitterSection" data="
">#FridayFeeling for the masses, courtesy @AlvaroVazquez91! ✌️☺️#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/dcJk8pkMPI
— K e r a l a B l a s t e r s F C (@KeralaBlasters) February 18, 2022#FridayFeeling for the masses, courtesy @AlvaroVazquez91! ✌️☺️#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/dcJk8pkMPI
— K e r a l a B l a s t e r s F C (@KeralaBlasters) February 18, 2022
അവസാന നാലിൽ ഇടം നേടണമെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളിൽ മികച്ച ജയങ്ങൾ ആവശ്യമാണ്. ലീഗില്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ മഞ്ഞപ്പടക്ക് പ്ലേ ഓഫ് ഉറപ്പാക്കാനാവൂ.
നിലവില്‍ ആദ്യ നാലിലെത്താന്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഹൈദരാബാദ്, മോഹന്‍ ബഗാന്‍, ജംഷഡ്‌പൂര്‍ എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി, ബംഗളൂരു എഫ്.സി എന്നീ ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യതകളുണ്ട്. അതിനാല്‍ ഈ ആറു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത് പ്ലേ ഓഫിലേക്ക് മുന്നേറാൻ പരമാവധി ശ്രമിക്കും.
ALSO READ: AFC: ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ത്യ സംയുക്തമായി ആതിഥേയത്വം വഹിക്കും