ETV Bharat / sports

ISL | ജീക്‌സണ്‍ സിങ് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും; കരാര്‍ ദീര്‍ഘിപ്പിച്ചതായി ക്ലബ്

മൂന്ന് വര്‍ഷത്തേക്കാണ് ജീക്‌സണുമായുള്ള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് ദീര്‍ഘിപ്പിച്ചത്.

Jeakson Singh Thounaojam  Jeakson Singh Thounaojam signs contract extension with Kerala Blasters  ISL  Kerala Blasters  ജീക്‌സണ്‍ സിങ് തൗനോജവുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി  ജീക്‌സണ്‍ സിങ് തൗനോജം  കേരള ബ്ലാസ്‌റ്റേഴ്‌സ്  ഐഎസ്‌എല്‍
ISL | ജീക്‌സണ്‍ സിങ് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും; കരാര്‍ ദീര്‍ഘിപ്പിച്ചതായി ക്ലബ് അറിയിച്ചു
author img

By

Published : Apr 26, 2022, 4:29 PM IST

കൊച്ചി: യുവ താരം ജീക്‌സണ്‍ സിങ് തൗനോജവുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ജീക്‌സണുമായുള്ള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് ദീര്‍ഘിപ്പിച്ചത്. ഇതോടെ മണിപ്പൂരുകാരനായ മിഡ്‌ഫീല്‍ഡർ 2025 വരെ ക്ലബ്ബില്‍ തുടരും.

ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന, ഈ വിസ്‌മയകരമായ ക്ലബ്ബുമായുള്ള ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് 20കാരനായ ജീക്‌സണ്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിച്ചു. തുടര്‍ന്നും യെല്ലോ ജേഴ്‌സിയിലിറങ്ങാനാവുന്നതില്‍ കൃതജ്ഞനാണ്.

കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നതിന് തൊട്ടടുത്തെത്തി, എന്നാല്‍ അവസാന നിമിഷം അതുനഷ്‌ടമായി. വരും സീസണുകളില്‍ ക്ലബിനൊപ്പം വിജയം കൈവരിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷയെന്നും ജീക്‌സണ്‍ കൂട്ടിച്ചേര്‍ത്തു. പരിശീലകനായ പിതാവിലൂടെയാണ് ജീക്‌സണ്‍ സിങ് തൗനോജം കാല്‍പന്തിന്‍റെ ലോകത്തെത്തിയത്. 11-ാം വയസില്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയിലൂയാണ് കരിയറിന്‍റെ തുടക്കം. അഞ്ച് വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ 2016ല്‍ മിനര്‍വ പഞ്ചാബിന്‍റെ യൂത്ത് ടീമിലിടം നേടി.

തുടര്‍ച്ചയായി രണ്ട് വര്‍ഷം എഐഎഫ്എഫ് അണ്ടര്‍ 15, അണ്ടര്‍ 16 യൂത്ത് ലീഗ് കിരീടങ്ങള്‍ നേടിയ അക്കാദമി ടീമില്‍ നിര്‍ണായകമാവാനും ജീക്‌സണായി. 2017ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെയും ജീക്‌സണ്‍ സിങ് പ്രതിനിധീകരിച്ചു. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ഏക ഗോള്‍ നേടിയ താരം ചരിത്രം സൃഷ്ടിച്ചിരുന്നു. 2017-18ലെ ഐലീഗില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടി വായ്പാ അടിസ്ഥാനത്തിലും താരം കളത്തിലിറങ്ങി. ലീഗിലെ മിന്നുന്ന പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ റിസര്‍വ് ടീമില്‍ ഇടം നേടിക്കൊടുത്തത്. തുടര്‍ന്ന് 2019ലാണ് ജീക്‌സണ്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ സീനിയര്‍ ടീമില്‍ ഇടം പിടിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി 48 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. 187 ടാക്കിള്‍, 35 ഇന്‍റര്‍സെപ്ഷന്‍ എന്നിവയും ജീക്‌സണിന്‍റെ പേരിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.