ETV Bharat / sports

ISL : മൂന്നടിച്ച് വിജയം പിടിച്ച് ഹൈദരാബാദ്, നോർത്ത് ഈസ്റ്റിന് രണ്ടാം തോൽവി - മൂന്നടിച്ച് വിജയം പിടിച്ച് ഹൈദരാബാദ്

നോര്‍ത്ത് ഈസ്റ്റിന്‍റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദിന്‍റെ വിജയം

ISL  INDIAN SUPER LEAGUE  ഇന്ത്യൻ സൂപ്പർ ലീഗ്  ഹൈദരാബാദ് എഫ്‌ സി  നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ  Bartholomew Ogbeche  ISL Hyderabad FC beat Northeast United  മൂന്നടിച്ച് വിജയം പിടിച്ച് ഹൈദരാബാദ്  Hyderabad FC beat Northeast United
ISL: മൂന്നടിച്ച് വിജയം പിടിച്ച് ഹൈദരാബാദ്, നോർത്ത് ഈസ്റ്റിന് രണ്ടാം തോൽവി
author img

By

Published : Oct 13, 2022, 10:14 PM IST

ഗുവാഹത്തി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് ഹൈദരാബാദ് എഫ്‌സി. നോര്‍ത്ത് ഈസ്റ്റിന്‍റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദിന്‍റെ വിജയം. നോർത്ത് ഈസ്റ്റിന്‍റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

13-ാം മിനിട്ടിലാണ് ഹൈദരാബാദ് മത്സരത്തിൽ ആദ്യമായി വലകുലുക്കിയത്. സൂപ്പർ താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുടെ വകയായിരുന്നു ഗോൾ. ഓഗ്‌ബെച്ചെയുടെ 54-ാം ഐ.എസ്.എല്‍. ഗോള്‍ കൂടിയാണിത്. മറുപടി ഗോളിനായി നോർത്ത് ഈസ്റ്റ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധനിരയെ മറികടക്കാനായില്ല. ഇതോടെ ഒരു ഗോളിന്‍റെ ലീഡുമായി ഹൈദരാബാദ് ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ ഹൈദരാബാദ് ആക്രമണത്തിന് മൂർച്ചകൂട്ടി. 53-ാം മിനിട്ടിൽ പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ഓഗ്‌ബെച്ചെയ്‌ക്ക് പിഴച്ചു. താരത്തിന്‍റെ കിക്ക് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യ തട്ടിയകറ്റുകയായിരുന്നു. എന്നാൽ 69-ാം മിനിട്ടില്‍ ഹാളിചരണ്‍ നര്‍സാരിയിലൂടെ ഹൈദരാബാദ് രണ്ടാം ഗോളടിച്ചു.

ഇതോടെ ഹൈദരാബാദ് വിജയം ഉറപ്പിച്ചു. ഇതിനിടെ പകരക്കാരനായിറങ്ങിയ ബോർയ ഹെരേര ഹൈദരാബാദിന്‍റെ മൂന്നാം ഗോളും സ്വന്തമാക്കി. 71-ാം മിനിട്ടിലാണ് താരം ഗോൾ നേടിയത്. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുമായി ഹൈദരാബാദ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.