പനാജി : ഐഎസ്എല്ലില്‍ ചൊവ്വാഴ്‌ച നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ മുംബൈ സിറ്റിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത്.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബിപിന്‍ സിങ്ങാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറാന്‍ മുംബൈക്കായി.
മത്സരത്തിന്‍റെ 51ാം മിനിട്ടിലാണ് ബിപിന്‍ സിങ്ങിന്‍റെ ഗോള്‍ പിറന്നത്. ബ്രാഡ് ഇന്‍മാനിന്‍റെ പാസില്‍ ബിപിന്‍റെ ഇടം കാലന്‍ ഷോട്ടാണ് വലകുലുക്കിയത്. സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ 10ാം തോല്‍വി കൂടിയാണിത്.
-
.@bipin_thounajam bags the Hero of the Match award as his strike guided @MumbaiCityFC to a hard-fought win against @sc_eastbengal, helping the Islanders move into the top four! 💪#MCFCSCEB #HeroISL #LetsFootball #BipinSingh #MumbaiCityFC pic.twitter.com/gYI6k3emE3
— Indian Super League (@IndSuperLeague) February 22, 2022 " class="align-text-top noRightClick twitterSection" data="
">.@bipin_thounajam bags the Hero of the Match award as his strike guided @MumbaiCityFC to a hard-fought win against @sc_eastbengal, helping the Islanders move into the top four! 💪#MCFCSCEB #HeroISL #LetsFootball #BipinSingh #MumbaiCityFC pic.twitter.com/gYI6k3emE3
— Indian Super League (@IndSuperLeague) February 22, 2022.@bipin_thounajam bags the Hero of the Match award as his strike guided @MumbaiCityFC to a hard-fought win against @sc_eastbengal, helping the Islanders move into the top four! 💪#MCFCSCEB #HeroISL #LetsFootball #BipinSingh #MumbaiCityFC pic.twitter.com/gYI6k3emE3
— Indian Super League (@IndSuperLeague) February 22, 2022
also read: 'ഉള്ളിലെ തീ ജ്വലിപ്പിച്ചുകൊണ്ടേയിരിക്കുക, നീയൊരു സൂപ്പർ സ്റ്റാറാണ്' ; കോലിക്ക് യുവരാജിന്‍റെ കത്ത്
17 മത്സരങ്ങളില്‍ എട്ട് ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമുള്ള മുംബൈയ്‌ക്ക് 28 പോയിന്‍റാണുള്ളത്. 18 മത്സരങ്ങളില്‍ 10 പോയിന്‍റുമാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10ാം സ്ഥാനത്താണ്. 10 തോല്‍വികളോടൊപ്പം ഒരു ജയവും ഏഴ് സമനിലയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.