പനാജി : ഐഎസ്എല്ലില്‍ തിങ്കളാഴ്‌ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സിക്കെതിരെ ബെംഗളുരു എഫ്‌സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരു ഒഡിഷയെ കീഴടക്കിയത്.
എട്ടാം മിനിട്ടില്‍ നന്ദകുമാര്‍ ശേഖറിലൂടെ മുന്നിലെത്താന്‍ ഒഡിഷയ്‌ക്കായിരുന്നു. എന്നാല്‍ 31ാം മിനിട്ടില്‍ ഡാനിഷ് ബട്ടിലൂടെ ബെംഗളൂരു സമനില പിടിച്ചു. തുടര്‍ന്ന് 49ാം മിനിട്ടിലെ പെനാല്‍റ്റി ഗോളിലൂടെയാണ് വിജയവും പിടിച്ചു.
ഉദാന്ത സിങ്ങിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്ലെയ്റ്റണ്‍ സില്‍വയാണ് ലക്ഷ്യത്തിലെത്തിച്ചത്. ഒപ്പം പിടിക്കാന്‍ ഒഡിഷ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിനയായി.
വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ ബെംഗളൂരുവിനായി. 18 മത്സരങ്ങളില്‍ 25 പോയിന്‍റുള്ള സംഘം അഞ്ചാമതെത്തി. അതേസമയം ഒഡിഷയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. 18 മത്സരങ്ങളില്‍ 22 പോയിന്‍റുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്.