ETV Bharat / sports

ISL 2023 - 24 fixture Announced: ഫുട്‌ബോൾ മാമാങ്കത്തിന് 21ന് കൊടിയേറ്റം; ഐഎസ്‌എൽ ഫിക്‌സചർ പുറത്ത് - ചെന്നൈയിൻ എഫ്‌സി

Kerala Blasters vs Bengaluru FC: കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലാണ് ഐഎസ്‌എൽ പത്താം സീസണിന്‍റെ ആദ്യ മത്സരത്തിൽ കൊമ്പുകോർക്കുക. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം

ISL  Indian Super League  ഇന്ത്യൻ സൂപ്പർ ലീഗ്  ഐഎസ്എൽ  ബ്ലാസ്റ്റേഴ്‌സ്  കേരള ബ്ലാസ്റ്റേഴ്‌സ്  Kerala Blasters  ഇവാൻ വുക്കൊമാനോവിച്ച്  Blasters  ISL Season 10  ബെംഗളൂരു എഫ്‌സി  മോഹൻ ബഗാൻ  ചെന്നൈയിൻ എഫ്‌സി  ഐഎസ്‌എൽ ഫിക്‌സചർ പുറത്ത്
ISL 2023-24 Schedule Announced
author img

By ETV Bharat Kerala Team

Published : Sep 7, 2023, 10:04 PM IST

ഫുട്‌ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ISL) പത്താം സീസണ് സെപ്‌റ്റംബർ 21ന് തുടക്കമാകും (ISL 2023 - 24 fixture Announced). കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം (Kerala Blasters vs Bengaluru FC ). ഇത്തവണ രാത്രി എട്ട് മണിക്കാണ് മത്സരങ്ങളുടെ കിക്കോഫ് നടക്കുക. രണ്ട് മത്സരങ്ങൾ ഉള്ള ദിവസം ആദ്യ മത്സരം 5.30നും രണ്ടാം മത്സരം എട്ട് മണിക്കും നടക്കും. കഴിഞ്ഞ സീസണുകളിൽ ഏഴ് മണിക്കായിരുന്നു മത്സരം ആരംഭിച്ചിരുന്നത്.

ഐ ലീഗിൽ യോഗ്യത നേടിയ പഞ്ചാബ് എഫ്‌സി ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ ഐഎസ്‌എല്ലിൽ മത്സരിക്കുക. ഇതോടെ ഐഎസ്‌എല്ലിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന സീസണ്‍ കൂടിയാകും ഇത്. നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാനുമായാണ് (Mohun Bagan AC) ഐഎസ്‌എല്ലിലെ പുതുമുഖങ്ങളായ പഞ്ചാബിന്‍റെ ആദ്യ മത്സരം. നിലവിലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യൻമാർ കൂടിയാണ് മോഹൻ ബഗാൻ.

ഡിസംബർ വരെയുള്ള ഫിക്‌സ്‌ചറുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള മത്സരക്രമം ഈ വർഷം അവസാനത്തോടെ പുറത്തുവരും. ഗോവ എഫ്‌സി (Goa FC) ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) നേരിടുമ്പോൾ, ഈസ്റ്റ് ബംഗാളിന് ജംഷദ്‌പൂർ എഫ്‌സിയാണ് ആദ്യ മത്സരത്തിലെ എതിരാളി. ചെന്നൈയിൻ എഫ്‌സി (Chennaiyin FC) ആദ്യ മത്സരത്തിൽ ഒഡിഷ എഫ്‌സിയേയും മുംബൈ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും.

ആദ്യ മത്സരങ്ങളിൽ ആശാൻ ഇല്ല : കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ നോക്കൗട്ട് മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് കളം വിട്ടിരുന്നു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് വൻ തുക പിഴയും പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിന് മത്സരങ്ങളിൽ വിലക്കും ശിക്ഷയായി വിധിച്ചിരുന്നു. അതിനാൽ തന്നെ ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ ടീമിനൊപ്പം മൈതാനത്തിറങ്ങാൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുക്കൊമാനോവിച്ചിന് സാധിക്കില്ല.

അതേസമയം പുതിയ സീസണായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ യുഎഇയിലാണുള്ളത്. സെപ്‌റ്റംബർ 16 വരെ നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിൽ നടത്തുന്നത്. പരിശീലനത്തിന്‍റെ ഭാഗമായി യുഎഇ പ്രോ - ലീഗ് ക്ലബുകളുമായി ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരവും കളിക്കും. മൂന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിൽ കളിക്കുക.

സെപ്റ്റംബര്‍ 12ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്‌ബോള്‍ ക്ലബ്ബിനെയും സെപ്റ്റംബര്‍ 15ന് കഴിഞ്ഞ വര്‍ഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും. ഷഹാബ് അല്‍ അഹ്ലി സ്റ്റേഡിയം അല്‍ അവിര്‍ ദുബായിലാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അല്‍ അഹ്ലിക്കെതിരായ പോരാട്ടം. അതേസമയം, ഇത്തവണത്തെ ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച ഒരുപിടി താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്.

ജപ്പാൻ താരം അറ്റാക്കർ ദൈസുകെ സകായ്‌, ക്വാമെ പെപ്ര, മിലോസ് ഡ്രിൻകിച് എന്നിവരാണ് ഇത്തവണ ടീമിലെത്തിയ വിദേശ താരങ്ങൾ. പ്രീതം കോട്ടാൽ, ലാറ ശർമ, നവോച്ച സിങ്, ഐബൻ ഡോഹ്ലിങ്, പ്രബീർദാസ്, ഇഷാൻ പണ്ഡി, ബികാശ് സിങ്, ഫ്രെഡ്ഡി ലാലമ്മാവ, കോറു സിങ്, അമൻ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയ ഇന്ത്യൻ താരങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.