ETV Bharat / sports

ISL 2023-24 NorthEast United vs Chennaiyin FC: നോര്‍ത്ത് ഈസ്റ്റ് വണ്ടര്‍...!, ചെന്നൈയിന്‍ വലയില്‍ മൂന്ന് ഗോള്‍; സീസണിലെ ആദ്യ ജയം - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന്‍ എഫ്‌സി

NorthEast United Beat Chennaiyin FC : ഐഎസ്എല്‍ പത്താം പതിപ്പിലെ ആദ്യ ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. നോര്‍ത്ത് ഈസ്റ്റിന്‍റെ ജയം ചെന്നൈയിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്.

ISL 2023 24  NorthEast United vs Chennaiyin FC  NorthEast United FC vs Chennaiyin FC Match Result  Parthib Gogoi Goal Against Chennaiyin FC  Konsam Phalguni Singh Goal Against Chennaiyin FC  ISL Points Table  ഇന്ത്യന്‍ സൂപ്പര്‍ ലീഗ്  ഐഎസ്എല്‍ 2023  നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന്‍ എഫ്‌സി  ഐഎസ്എല്‍ പോയിന്‍റ് പട്ടിക
ISL 2023-24 NorthEast United vs Chennaiyin FC
author img

By ETV Bharat Kerala Team

Published : Sep 30, 2023, 7:04 AM IST

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League - ISL 2023-24) മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ (Chennaiyin FC) തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (Northeast United FC). തങ്ങളുടെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ (Indira Gandhi Athletic Stadium Guwahati) നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയമാണ് നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിനെതിരെ സ്വന്തമാക്കിയത് (NorthEast United FC vs Chennaiyin FC Match Result). പാര്‍ഥിബ് ഗൊഗോയ് (Parthib Gogoi), ഫാല്‍ഗുനി സിങ് (Konsam Phalguni Singh), അഷീര്‍ അക്തര്‍ (Asheer Akhtar) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി മത്സരത്തില്‍ ഗോളുകള്‍ നേടിയത്. പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്.

ചെന്നൈയിനിന്‍റെ മുന്നേറ്റങ്ങളായിരുന്നു മത്സരത്തിന്‍റെ തുടക്കത്തില്‍ കണ്ടത്. എന്നാല്‍, അവയെ എല്ലാം കൃത്യമായി തന്നെ തടയാന്‍ ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചു. ഗോളെന്നുറപ്പിച്ച പല അവസരങ്ങളും നഷ്‌ടപ്പെടുത്തിയെങ്കിലും 42-ാം മിനിറ്റില്‍ തന്നെ ലീഡ് പിടിക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു.

മൈതാനത്തിന്‍റെ ഇടതുഭാഗത്ത് ബോക്‌സിന് പുറത്തുനിന്നായി പാര്‍ഥിബ് ഗൊഗോയ് പായിച്ച ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ വലയ്‌ക്കുള്ളില്‍ കയറുകയായിരുന്നു (Parthib Gogoi Goal Against Chennaiyin FC). നോര്‍ത്ത് ഈസ്റ്റിന്‍റെ ഈ ഒരു ഗോള്‍ ലീഡോടുകൂടിയാണ് ഒന്നാം പകുതിക്കായി ഇരു ടീമുകളും പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഡ് നില രണ്ടാക്കി ഉയര്‍ത്താന്‍ ആതിഥേയര്‍ക്കായി.

നെസ്റ്റര്‍ ആൽബിയച്ച് നല്‍കിയ ക്രോസ് പിഴവുകളൊന്നും വരുത്താതെ ഫാല്‍ഗുനി സിങ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു (Konsam Phalguni Singh Goal Against Chennaiyin FC). പിന്നീട് അധികം ഗോളവസരങ്ങളൊന്നും മത്സരത്തില്‍ സൃഷ്‌ടിച്ചെടുക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. അവസാന ഇഞ്ചുറി ടൈമിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് ലീഡ് മൂന്നാക്കി ഉയര്‍ത്തിയത്.

ബോക്‌സിന് പുറത്തുനിന്നും അഷീര്‍ അക്തര്‍ വലതുകാല്‍ കൊണ്ട് പായിച്ച ഷോട്ട് ഗോളായി മാറി. അതേസമയം, ജയത്തോടെ ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി. ഒക്‌ടോബര്‍ ആറിന് പഞ്ചാബ് എഫ്‌സിക്കെതിരായാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ അടുത്ത മത്സരം.

Also Read : ISL 2023-24 Odisha FC vs Mumbai City FC : 'അടിയും തിരിച്ചടിയും', ഒഡിഷ എഫ്‌സി മുംബൈ സിറ്റി പോരാട്ടം സമനിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.