എറണാകുളം : ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (Indian Super League ISL) പത്താം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പുരിനെ (Jamshedpur FC) എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. നായകന് അഡ്രിയാന്‍ ലൂണയുടെ (Adrian Luna) ഗോളിലാണ് മഞ്ഞപ്പട ജയം പിടിച്ചത്.
ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ജയിക്കുന്നത്. ഇക്കുറി ആദ്യ പോരാട്ടത്തില്‍ ബെംഗളൂരു എഫ്സിയെ തകര്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ജയം.
-
Who else but #AdrianLuna 🎩 @KeralaBlasters' captain is the #ISLPOTM for his match winning performance! 🤩#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC | @Sports18 pic.twitter.com/tOFO1ASKGd
— Indian Super League (@IndSuperLeague) October 1, 2023 " class="align-text-top noRightClick twitterSection" data="
">Who else but #AdrianLuna 🎩 @KeralaBlasters' captain is the #ISLPOTM for his match winning performance! 🤩#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC | @Sports18 pic.twitter.com/tOFO1ASKGd
— Indian Super League (@IndSuperLeague) October 1, 2023Who else but #AdrianLuna 🎩 @KeralaBlasters' captain is the #ISLPOTM for his match winning performance! 🤩#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC | @Sports18 pic.twitter.com/tOFO1ASKGd
— Indian Super League (@IndSuperLeague) October 1, 2023
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കളിയില്‍ ജംഷഡ്പുരിനെയും കീഴടക്കിയുള്ള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ ദിമിത്രിയോസായിരുന്നു ലൂണയുടെ ഗോളിന് വഴിയൊരുക്കിയത് (Adrian Luna Goal Against Jamshedpur FC). ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനും ബ്ലാസ്റ്റേഴ്സിനായി (ISL Points Table).
ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു കൊച്ചിയില്‍ ഇരു ടീമും മത്സരത്തിന്റെ ആദ്യ പകുതിയില്‍ പുറത്തെടുത്തത്. എന്നാല്‍, നീക്കങ്ങളൊന്നും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ഗോളിനായി പായിച്ച പല ഷോട്ടുകളും ക്രോസ് ബാറിന് മുകളിലൂടെയും വശങ്ങളിലൂടെയും പുറത്തേക്ക് പോകുകയായിരുന്നു.
-
തകർപ്പൻ ലൂണ 🔥#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC #AdrianLuna | @Sports18 pic.twitter.com/XIjmHWFYzk
— Indian Super League (@IndSuperLeague) October 1, 2023 " class="align-text-top noRightClick twitterSection" data="
">തകർപ്പൻ ലൂണ 🔥#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC #AdrianLuna | @Sports18 pic.twitter.com/XIjmHWFYzk
— Indian Super League (@IndSuperLeague) October 1, 2023തകർപ്പൻ ലൂണ 🔥#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC #AdrianLuna | @Sports18 pic.twitter.com/XIjmHWFYzk
— Indian Super League (@IndSuperLeague) October 1, 2023
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും തന്ത്രങ്ങള്‍ മാറ്റി പരീക്ഷിച്ചു. 62-ാം മിനിട്ടില്‍ ക്വാമെ പെപ്രയെ (Kwame Peprah) പിന്‍വലിച്ചാണ് ബ്ലാസ്റ്റേഴ്സ് ദിമിത്രിയോസിനെ കളത്തിലിറക്കിയത്. ഇതോടൊപ്പം തന്നെ വിപിന്‍ മോഹനും ഡാനിഷ് ഫറൂഖിന്റെ പകരക്കാരനായി മധ്യനിരയിലേക്ക് എത്തിയിരുന്നു.
ഈ മാറ്റങ്ങള്‍ക്ക് ശേഷമായിരുന്നു മത്സരവിധി നിര്‍ണയിച്ച ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ പിറന്നത്. വണ്‍ ടച്ച് ഫുട്ബോളിന്റെ ഉദാഹരണമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍. ദിമിത്രിയോസിന് പന്ത് നല്കിയ ശേഷം ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ലൂണ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ പന്ത് ജംഷഡ്പുരിന്റെ വലയിലെത്തിക്കുകയായിരുന്നു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി അഡ്രിയാന്‍ ലൂണ നേടുന്ന പന്ത്രണ്ടാമത്തെ ഗോളായിരുന്നു ഇത്.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ ആണ് നേരിടുന്നത് (Mumbai City FC vs Kerala Blasters). സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരമാണിത്. ഒക്ടോബര്‍ എട്ടിനാണ് ഈ മത്സരം.