കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിന് (East Bengal FC) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (Indian Super League - ISL) പത്താം സീസണിലെ ആദ്യ ജയം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ (Salt Lake Stadium നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) 2-1 എന്ന സ്‌കോറിനാണ് ആതിഥേയര്‍ വീഴ്‌ത്തിയത് (East Bengal FC vs Hyderabad FC Match Result). ആദ്യം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ക്ലെയ്‌റ്റന്‍ സില്‍വയുടെ (Cleiton Silva) ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് ജയമൊരുക്കിയത്.
മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ഹൈദരാബാദ് ആയിരുന്നു. ഹിതേഷ് ശര്‍മയായിരുന്നു (Hitesh Sharma) സന്ദര്‍ശകരുടെ ഗോള്‍ സ്‌കോറര്‍. എന്നാല്‍, പിന്നീട് രണ്ട് ഗോളുകള്‍ മടക്കിയാണ് ഈസ്റ്റ് ബംഗാള്‍ ജയം പിടിച്ചെടുത്തത്.
-
It's the 𝗖𝗹𝗲𝗶𝘁𝗼𝗻 𝗦𝗵𝗼𝘄 in #Kolkata as @eastbengal_fc beat #HyderabadFC 2-1! 🍿
— Indian Super League (@IndSuperLeague) September 30, 2023 " class="align-text-top noRightClick twitterSection" data="
Watch the full highlights here: https://t.co/S2CAHFf0Up#EBFCHFC #ISLRecap #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #EastBengalFC pic.twitter.com/wqfYiitq7B
">It's the 𝗖𝗹𝗲𝗶𝘁𝗼𝗻 𝗦𝗵𝗼𝘄 in #Kolkata as @eastbengal_fc beat #HyderabadFC 2-1! 🍿
— Indian Super League (@IndSuperLeague) September 30, 2023
Watch the full highlights here: https://t.co/S2CAHFf0Up#EBFCHFC #ISLRecap #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #EastBengalFC pic.twitter.com/wqfYiitq7BIt's the 𝗖𝗹𝗲𝗶𝘁𝗼𝗻 𝗦𝗵𝗼𝘄 in #Kolkata as @eastbengal_fc beat #HyderabadFC 2-1! 🍿
— Indian Super League (@IndSuperLeague) September 30, 2023
Watch the full highlights here: https://t.co/S2CAHFf0Up#EBFCHFC #ISLRecap #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #EastBengalFC pic.twitter.com/wqfYiitq7B
സീസണിലെ ആദ്യ മത്സരത്തില്‍ ജംഷഢ്പൂരിനെതിരെ സമനില വഴങ്ങിയ ഈസ്റ്റ് ബംഗാള്‍ ഹൈദരാബാദിനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി. രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റാണ് ടീമിനുള്ളത്. ആദ്യ മത്സരം തന്നെ പരാജയപ്പെട്ട ഹൈദരാബാദ് എഫ്‌സി പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.
4-5-1 ഫോര്‍മേഷനിലായിരുന്നു ഈസ്റ്റ് ബംഗാള്‍ 4-3-3 ഫോര്‍മേഷനിലെത്തിയ ഹൈദരാബാദിനെ നേരിടാന്‍ ഇറങ്ങിയത്. തുടക്കം മുതല്‍ തന്നെ ഗോളിനായി ഇരു ടീമും കിണഞ്ഞു പരിശ്രമിച്ചു. പന്ത് കൈവശം കളിച്ച് ഹൈദരാബാദ് മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് ആക്രമിച്ച് കളിക്കാനായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ ശ്രമം.
എട്ടാം മിനിട്ടിലായിരുന്നു ഹൈദരാബാദ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ആതിഥേയര്‍ പ്രതിരോധത്തില്‍ വരുത്തിയ പിഴവ് മുതലെടുത്ത് കൊണ്ടായിരുന്നു ഹൈദരാബാദ് തുടക്കത്തില്‍ തന്നെ ഹിതേഷ് ശര്‍മയിലൂടെ ലീഡ് പിടിച്ചത്. എന്നാല്‍, അധികം വൈകാതെ തന്നെ ഈ ഗോളിന് മറുടി നല്‍കാന്‍ ഈസ്റ്റ് ബംഗാളിനായി.
മറുവശത്ത് ഹൈദരാബാദ് എഫ്‌സിയുടെ പ്രതിരോധ നിരയ്‌ക്ക് കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ അവര്‍ക്കൊപ്പം പിടിക്കുകയായിരുന്നു. ബ്രസീലിയന്‍ താരം ക്ലെയ്‌റ്റന്‍ സില്‍വയായിരുന്നു ഗോള്‍ സ്‌കോറര്‍. പത്താം മിനിട്ടിലായിരുന്നു ഈ ഗോളിന്‍റെ പിറവി.
തുടക്കത്തില്‍ തന്നെ ഇരു ടീമും ഗോള്‍ വഴങ്ങിയതോടെ പിന്നീടുള്ള സമയങ്ങളില്‍ ലീഡ് ഉയര്‍ത്താനായി ഇരു കൂട്ടരുടെയും ശ്രമം. എന്നാല്‍, ആദ്യ പകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിലും വിട്ടുകൊടുക്കാന്‍ ഇരു ടീമും തയാറായില്ല.
സമനിലപ്പൂട്ട് പൊളിക്കാന്‍ രണ്ട് ടീമും പോരാട്ടം കടുപ്പിച്ചതോടെ മത്സരം പരുക്കന്‍ സ്വഭാവത്തിലേക്കും മാറി. രണ്ടാം പകുതിയില്‍ അഞ്ച് മഞ്ഞക്കാര്‍ഡായിരുന്നു റഫറി പുറത്തെടുത്തത്. സമനിലയില്‍ മത്സരം പിരിയുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ രണ്ടാം ഗോള്‍ പിറന്നത്.
ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീ കിക്ക് ക്ലെയ്‌റ്റന് സില്‍വ കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് തിരിച്ചടിക്കാനുള്ള ഹൈദരാബാദിന്‍റെ ശ്രമങ്ങളെല്ലാം വിഫലമാക്കിക്കൊണ്ട് ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു.