കൊച്ചി: ഐഎസ്എല്‍ ഒമ്പതാം സീസണിലെ ഉദ്‌ഘാടന മത്സത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ് ബംഗാളും പോരടിക്കുമ്പോള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലായിരുന്നു. ആദ്യ പകുതിയില്‍ ഗോളൊഴിഞ്ഞ് നിന്നെങ്കിലും മഞ്ഞപ്പടയുടെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. മത്സരത്തിന്‍റെ 72ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി അഡ്രിയാന്‍ ലൂണ വലകുലുക്കുമ്പോള്‍ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്‌തു.
സീസണിലെ ആദ്യ ഗോള്‍ അതും വിശ്വസ്‌തനായ ലൂണയുടെ കാലുകളില്‍ നിന്നും. ഹര്‍മന്‍ജ്യോത് ഖബ്രയുടെ ഓവര്‍ ഹെഡ് പാസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഫിനിഷിങ്ങാണ് ലൂണ നടത്തിയത്. എന്നാല്‍ പതിവ് ഗോള്‍ ആഘോഷത്തിന് പകരം മൈതാനത്ത് വിതുമ്പുന്ന ലൂണയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
-
Everything about this goal was special 💛💫#KBFCEBFC #ഒന്നായിപോരാടാം #KBFC pic.twitter.com/2V3KZKSLDK
— Kerala Blasters FC (@KeralaBlasters) October 7, 2022 " class="align-text-top noRightClick twitterSection" data="
">Everything about this goal was special 💛💫#KBFCEBFC #ഒന്നായിപോരാടാം #KBFC pic.twitter.com/2V3KZKSLDK
— Kerala Blasters FC (@KeralaBlasters) October 7, 2022Everything about this goal was special 💛💫#KBFCEBFC #ഒന്നായിപോരാടാം #KBFC pic.twitter.com/2V3KZKSLDK
— Kerala Blasters FC (@KeralaBlasters) October 7, 2022
മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ആറു വയസുകാരി മകള്‍ ജൂലിയേറ്റയെ ഓര്‍ക്കുന്ന പിതാവായിരുന്നുവത്. ഇതിനിടെ കൈയില്‍ പച്ചകുത്തിയിട്ടുള്ള ജൂലിയേറ്റയുടെ ചിത്രത്തിന് നേരെ വിരല്‍ചൂണ്ടിയ താരം ആ ഗോള്‍ മകള്‍ക്കായി സമര്‍പ്പിക്കയും ചെയ്‌തിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്.
-
"Really emotional for me because everyone knows what I am going through"
— Indian Super League (@IndSuperLeague) October 7, 2022 " class="align-text-top noRightClick twitterSection" data="
🗣️ Adrian Luna opens up after @KeralaBlasters thrilling win! ❤️🥹#KBFCEBFC #HeroISL #LetsFootball #KeralaBlasters #AdrianLuna pic.twitter.com/5QNQuLLcJt
">"Really emotional for me because everyone knows what I am going through"
— Indian Super League (@IndSuperLeague) October 7, 2022
🗣️ Adrian Luna opens up after @KeralaBlasters thrilling win! ❤️🥹#KBFCEBFC #HeroISL #LetsFootball #KeralaBlasters #AdrianLuna pic.twitter.com/5QNQuLLcJt"Really emotional for me because everyone knows what I am going through"
— Indian Super League (@IndSuperLeague) October 7, 2022
🗣️ Adrian Luna opens up after @KeralaBlasters thrilling win! ❤️🥹#KBFCEBFC #HeroISL #LetsFootball #KeralaBlasters #AdrianLuna pic.twitter.com/5QNQuLLcJt
മകളുടെ വിയോഗ വാര്‍ത്ത ഹൃദയഭേദകമായ ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു ലൂണ അറിയിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നും താരം അറിയിച്ചിരുന്നു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
അതേസമയം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. ലൂണയ്‌ക്ക് പുറമെ ഇരട്ട ഗോളുകളുമായി അരങ്ങേറ്റക്കാരന്‍ ഇവാൻ കലിയുഷ്‌നിയും തിളങ്ങി. 82, 89 മിനിട്ടുകളിലാണ് കലിയുഷ്‌നി ഗോള്‍ നേട്ടം. അലക്‌സ് ലിമയാണ് ഈസ്റ്റ് ബംഗാളിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
also read: ISL 2022-23| വരവറിയിച്ച് കൊമ്പൻമാർ; ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്