മിലാൻ : യുവേഫ ചാമ്പ്യൻസ് സെമി ഫൈനലിൽ മിലാൻ ഡെർബി. എസി മിലാന് പിന്നാലെ ക്വാർട്ടർ ഫൈനലിൽ ബെൻഫിക്കയെ കീഴടക്കി ഇന്‍റർ മിലാൻ സെമിയിലിടം പിടിച്ചതോടെയാണ് മിലാൻ ഡെർബിക്ക് കളമൊരുങ്ങിയത്. ഇരുപാദങ്ങളിലുമായി 5-3 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ഇന്‍ററിന്‍റെ വിജയം.
മിലാനിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. എങ്കിലും ലിസ്‌ബണിൽ നടന്ന ആദ്യ പാദത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ വിജയമാണ് ഇന്‍ററിന് സെമി ബർത്ത് ഉറപ്പാക്കിയത്. ഇന്‍ററിനായി നികോള ബരെല്ല, ലൗട്ടാരോ മാർട്ടിനസ്, ജൊക്വിൻ കൊറയ എന്നിവരാണ് ഗോൾ നേടിയത്. മറുവശത്ത് ബെൻഫിക്ക ഫ്രെഡ്രിക് ഔർസ്‌നെസ്, അന്‍റോണിയോ സിൽവ, പീറ്റർ മൂസ എന്നിവരിലൂടെയാണ് മറുപടി നൽകിയത്.
-
What a match 🥵#UCL pic.twitter.com/oXUSob57Us
— UEFA Champions League (@ChampionsLeague) April 19, 2023 " class="align-text-top noRightClick twitterSection" data="
">What a match 🥵#UCL pic.twitter.com/oXUSob57Us
— UEFA Champions League (@ChampionsLeague) April 19, 2023What a match 🥵#UCL pic.twitter.com/oXUSob57Us
— UEFA Champions League (@ChampionsLeague) April 19, 2023
-
Unreal performance from @FDimarco tonight 🔥#ForzaInter #UCL #InterBenfica pic.twitter.com/YY4yKoNip7
— Inter (@Inter_en) April 19, 2023 " class="align-text-top noRightClick twitterSection" data="
">Unreal performance from @FDimarco tonight 🔥#ForzaInter #UCL #InterBenfica pic.twitter.com/YY4yKoNip7
— Inter (@Inter_en) April 19, 2023Unreal performance from @FDimarco tonight 🔥#ForzaInter #UCL #InterBenfica pic.twitter.com/YY4yKoNip7
— Inter (@Inter_en) April 19, 2023
മത്സരത്തിന്‍റെ 12-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നൽകിയ പാസിൽ നിന്നും നികോള ബരെല്ല നേടിയ ഗോളിലൂടെ ഇന്‍റർ ലീഡെടുത്തു. 38-ാം മിനിറ്റിൽ ഔർസ്‌നെസ് ബെൻഫികയെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യ പകുതി 1-1 ൽ അവസാനിച്ചു.
65-ാം മിനിറ്റിൽ ലൗട്ടാരോയിലൂടെ ഇന്‍റർ രണ്ടാം ഗോൾ നേടി. ഇതിന് പിന്നാലെ പകരക്കാരനായി കളത്തിലെത്തിയ കൊറയ മൂന്നാം ഗോൾ നേടിയതോടെ ഇന്‍റർ ആധികാരികമായി സെമി ടിക്കറ്റ് ഉറപ്പിച്ചു. 86-ാം മിനിറ്റിൽ അന്‍റോണിയ സിൽവയിലൂടെ രണ്ടാം ഗോൾ നേടിയ ബെൻഫിക ഇഞ്ച്വറി ടൈമിൽ പീറ്റർ മൂസയിലൂടെ സമനില ഗോൾ കണ്ടെത്തിയെങ്കിലും സെമിയിലെത്താൻ ഇത് മതിയാകുമായിരുന്നില്ല.
ആദ്യപകുതി അവസാനിക്കുമ്പോൾ സ്‌കോർ 1-1 എന്ന നിലയിലായിരുന്നു. മത്സരത്തിൽ പിറന്ന ആറ് ഗോളുകളിൽ നാലെണ്ണവും രണ്ടാം പകുതിയിലായിരുന്നു. 2010ന് ശേഷം ആദ്യമായാണ് ഇന്‍റർ മിലാൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിക്കുന്നത്. 2010ൽ തന്നെയാണ് ഇന്‍റർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.
-
A Milan derby in the Champions League semi-finals 🇮🇹#UCL pic.twitter.com/BYTG1YbsEK
— UEFA Champions League (@ChampionsLeague) April 19, 2023 " class="align-text-top noRightClick twitterSection" data="
">A Milan derby in the Champions League semi-finals 🇮🇹#UCL pic.twitter.com/BYTG1YbsEK
— UEFA Champions League (@ChampionsLeague) April 19, 2023A Milan derby in the Champions League semi-finals 🇮🇹#UCL pic.twitter.com/BYTG1YbsEK
— UEFA Champions League (@ChampionsLeague) April 19, 2023
-
This one was for you, #InterFans 🖤💙#ForzaInter #UCL #InterBenfica pic.twitter.com/tl5Ma43y8H
— Inter (@Inter_en) April 19, 2023 " class="align-text-top noRightClick twitterSection" data="
">This one was for you, #InterFans 🖤💙#ForzaInter #UCL #InterBenfica pic.twitter.com/tl5Ma43y8H
— Inter (@Inter_en) April 19, 2023This one was for you, #InterFans 🖤💙#ForzaInter #UCL #InterBenfica pic.twitter.com/tl5Ma43y8H
— Inter (@Inter_en) April 19, 2023
മിലാൻ ഡെർബിക്ക് കളമൊരുങ്ങി : ഇതോടെ ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരു ഇറ്റാലിയൻ ടീമിന്‍റെ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പായി. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടങ്ങളിൽ മിലാൻ ടീമുകൾ രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2002-03 സീസണിൽ സെമി മത്സരത്തിലും 2004-05 ക്വാർട്ടർ ഫൈനലിലും. രണ്ട് മത്സരങ്ങളിലും എസി മിലാൻ ആയിരുന്നു വിജയം.
ALSO READ : UCL | അലയൻസ് അരീനയിൽ സമാസമം ; ബയേൺ മ്യൂണികിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ
ക്വാർട്ടറിൽ മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ നാപോളിയെ കീഴടക്കിയെത്തുന്ന എസി മിലാനാണ് സെമിയിൽ ഇന്‍ററിന്‍റെ എതിരാളികൾ. ഇരുപാദങ്ങളിലുമായി 2-0 നാണ് എസി മിലാന്‍റെ വിജയം. 2007 ൽ ലിവർപൂളിനെ തോൽപിച്ച് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ എസി മിലാൻ 16 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അവസാന നാലിലെത്തുന്നത്.