ETV Bharat / sports

വിട്ടൊഴിയാതെ പരിക്ക്, ഹിമ കിതയ്ക്കുന്നു ; ഒളിമ്പിക് പ്രതീക്ഷയ്ക്ക് മങ്ങല്‍ - Tokyo olympics

ഹിമ മത്സരം പൂര്‍ത്തിയാക്കിയത് 12.01 സെക്കന്‍ഡില്‍.

Hima Das  Star sprinter  sprinter  ഹിമാ ദാസ്  ഒളിമ്പിക് പ്രതീക്ഷകള്‍ക്ക് മങ്ങല്‍  Tokyo qualification  Tokyo olympics  olympics
'ഒഴിയാ പരിക്കില്‍, ഹിമ കിതയ്ക്കുന്നു'; ഒളിമ്പിക് പ്രതീക്ഷകള്‍ക്ക് മങ്ങല്‍
author img

By

Published : Jun 26, 2021, 5:19 PM IST

പാട്യാല : ഇന്ത്യൻ ഗ്രാൻഡ് പ്രിക്സിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒളിമ്പിക് യോഗ്യതയ്ക്ക് ശ്രമം നടത്തുന്ന സ്റ്റാര്‍ സ്പ്രിന്‍റര്‍ ഹിമ ദാസിന് തിരിച്ചടി. അന്തർ-സംസ്ഥാന ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റതാണ് താരത്തിന് പ്രതികൂലമായത്. പേശീ വലിവിനെത്തുടര്‍ന്ന് 100 മീറ്ററിന്‍റെ ആദ്യ റൗണ്ടില്‍ താരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

12.01 സെക്കന്‍ഡിലാണ് ഹിമയ്ക്ക് മത്സരം പൂര്‍ത്തിയാക്കാനായത്. കൂടൂതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ പരിക്കിന്‍റെ ആഴം വ്യക്തമാക്കാനാവൂവെന്നാണ് അധികൃതര്‍ പ്രതികരിക്കുന്നത്. ഇതോടെ ഈ വിഭാഗത്തിലെ ഫൈനല്‍ മത്സരത്തില്‍ താരം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

റിലേ ടീമിനും ആശങ്ക

ഹിമയുടെ പരിക്ക് ഗുരുതരമാവുകയാണെങ്കില്‍ ടോക്കിയോ യോഗ്യതയ്ക്ക് ശ്രമിക്കുന്ന 4x100 മീറ്റര്‍ റിലേ ടീമിനും കനത്ത തിരിച്ചടിയാവുമത്. ദ്യുതി ചന്ദ്, അർച്ചന സുശീന്ദ്രന്‍, എസ് ധനലക്ഷ്മി എന്നിവരോടോപ്പം ടീമിലെ പ്രധാന താരമാണ് ഹിമ.

ഇന്ത്യൻ ഗ്രാൻഡ് പ്രിക്സില്‍ 43.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഈ സംഘത്തിന് കഴിഞ്ഞിരുന്നെങ്കിലും ടോക്കിയോയ്ക്ക് യോഗ്യത നേടാന്‍ സംഘത്തിനായിട്ടില്ല.

also read: റെക്കോഡ് തിരുത്തി ശ്രീഹരി, പക്ഷേ ഒളിമ്പിക് യോഗ്യത സെക്കന്‍റുകള്‍ക്ക് നഷ്ടം

ഇതോടെ അന്തർ-സംസ്ഥാന ചാമ്പ്യൻഷിപ്പിനിടെ ഒളിമ്പിക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സംഘം. അതേസമയം ഏറെ കാലമായി പരിക്ക് വലയ്ക്കുന്ന ഹിമ ഇന്ത്യൻ ഗ്രാൻഡ് പ്രിക്സില്‍ 200 മീറ്ററില്‍ തന്‍റെ തന്നെ മികച്ച പ്രകടനമായ 20.88 ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ 20.80 സെക്കന്‍ഡാണ് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് വേണ്ടിയിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.