ETV Bharat / sports

എൻബിഎ വരുന്നു; ഇന്ത്യക്ക് ഇനി ബാസ്ക്കറ്റ്ബോൾ ആവേശം - RELIANCE FOUNDATION

റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിത അംബാനി ' മാച്ച് ബോൾ ' കൈമാറുന്നതോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്. യുട്യൂബ് സെൻസേഷൻ ഭുവൻ ബാം ദേശീയ ഗാനം ആലപിക്കുന്നതോടെ മത്സരം ആരംഭിക്കും.

ഇന്ത്യക്ക് ഇനി ബാസ്ക്കറ്റ്ബോൾ ആവേശം
author img

By

Published : Oct 4, 2019, 12:19 PM IST

മുംബൈ; ഇന്ത്യൻ മണ്ണിലേക്ക് വിരുന്നെത്തുന്ന നാഷണല്‍ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ മത്സരങ്ങൾക്കായി മുംബൈ നഗരം ഒരുങ്ങി. ഇന്ന് നടക്കുന്ന ആദ്യ പ്രീസീസൺ എൻബിഎ മത്സരത്തില്‍ സാക്രമെന്‍റോ കിംഗ്സും ഇന്ത്യാനാ പേസേഴ്സും ഏറ്റുമുട്ടും. മുംബൈ വർളിയിലെ എസ് വി പി സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് മത്സരം.

റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിത അംബാനി ' മാച്ച് ബോൾ ' കൈമാറുന്നതോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്. യുട്യൂബ് സെൻസേഷൻ ഭുവൻ ബാം ദേശീയ ഗാനം ആലപിക്കുന്നതോടെ മത്സരം ആരംഭിക്കും.
  • Tomorrow’s a big day for me. I’ll be singing the National Anthem at the first ever NBA games happening in Mumbai. This will be the first time the Indian national anthem is being sung at the games. Excited and filled with joy
    Jai Hind 🇮🇳🥰@NBAIndia #NBAIndiaGames

    — Bhuvan Bam (@Bhuvan_Bam) October 3, 2019 " class="align-text-top noRightClick twitterSection" data=" ">
ഇന്നും നാളെയുമായി രണ്ട് മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള എൻബിഎ ബാസ്ക്കറ്റ് ബോൾ മത്സരങ്ങൾ ഇന്ത്യയില്‍ നടക്കുന്നു എന്നത് ഇന്ത്യയിലെ ബാസ്ക്കറ്റ് ബോളിന്‍റെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ചൈനയില്‍ ബാസ്ക്കറ്റ് ബോൾ വിപ്ളവം നടത്തിയ ശേഷമാണ് ലോകത്തെ ഏറ്റവും വലിയ കായിക വിപണിയായ ഇന്ത്യയിലേക്ക് എൻബിഎ കടന്നുവരുന്നത്.
ഹൗഡി - മോഡി പരിപാടിക്കിടെ ഇന്ത്യയിലെ എൻബിഎ മത്സരം കാണാൻ താല്‍പര്യമുണ്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് ട്രംപ് ഇന്ത്യയില്‍ നടക്കുന്ന എൻബിഎ മത്സരം കാണാനുണ്ടാകില്ല.എന്നാല്‍ ഇന്നത്തെ മത്സരം കാണാൻ റഖിലയൻസ് ഫൗണ്ടേഷന്‍റെ ജൂനിയർ എൻബിഎ പദ്ധതിയില്‍ ഉൾപ്പെടുന്ന 3000 വിദ്യാർഥികൾക്കാണ് അവസരമുള്ളത്. നാളത്തെ മത്സരം ടിക്കറ്റ് എടുത്ത് കാണാവുന്നതാണ്.

അമേരിക്കയിലെയും കാനഡയിലെയും 30 പ്രമുഖ പ്രൊഫഷണല്‍ ടീമുകൾ പങ്കെടുക്കുന്ന എൻബിഎ ഇന്ത്യയില്‍ പ്രീസീസൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റിലയൻസ് ഫൗണ്ടേഷൻ മേധാവി നിത അംബാനി പറഞ്ഞിരുന്നു. റിലയൻസ് ഫൗണ്ടേഷന് കീഴില്‍ ഇന്ത്യയിലെ 34 നഗരങ്ങളില്‍ നിന്നായി ഒരു കോടിയോളം കുട്ടികൾ ജൂനിയർ എൻബിഎയുടെ ഭാഗമാണ്. ഇന്ത്യയില്‍ മത്സരങ്ങൾ നടത്തുന്നതിന് പിന്നില്‍ സാക്രമെന്‍റോ കിങ്സിന്‍റെ ഉടമ ഇന്ത്യൻ വംശജനായ വിവേക് രണദിവെയുടെ താല്‍പര്യവുമുണ്ട്.

Intro:Body:

ഹൗഡി - മോഡി പരിപാടിക്കിടെ ഇന്ത്യയിലെ എൻബിഎ മത്സരം കാണാൻ താല്‍പര്യമുണ്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് ട്രംപ് ഇന്ത്യയില്‍ നടക്കുന്ന എൻബിഎ മത്സരം കാണാനുണ്ടാകില്ല.എന്നാല്‍ ഇന്നത്തെ മത്സരം കാണാൻ റഖിലയൻസ് ഫൗണ്ടേഷന്‍റെ ജൂനിയർ എൻബിഎ പദ്ധതിയില്‍ ഉൾപ്പെടുന്ന 3000 വിദ്യാർഥികൾക്കാണ് അവസരമുള്ളത്. 

നാളത്തെ മത്സരം ടിക്കറ്റ് എടുത്ത് കാണാവുന്നതാണ്. അമേരിക്കയിലെയും കാനഡയിലെയും 30 പ്രമുഖ പ്രൊഫഷണല്‍ ടീമുകൾ പങ്കെടുക്കുന്ന എൻബിഎ ഇന്ത്യയില്‍ പ്രീസീസൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റിലയൻസ് ഫൗണ്ടേഷൻ മേധാവി നിത അംബാനി പറഞ്ഞിരുന്നു. റിലയൻസ് ഫൗണ്ടേഷന് കീഴില്‍ ഇന്ത്യയിലെ 34 നഗരങ്ങളില്‍ നിന്നായി ഒരു കോടിയോളം കുട്ടികൾ ജൂനിയർ എൻബിഎയുടെ ഭാഗമാണ്. ഇന്ത്യയില്‍ മത്സരങ്ങൾ നടത്തുന്നതിന് പിന്നില്‍ സാക്രമെന്‍റോ കിങ്സിന്‍റെ ഉടമ ഇന്ത്യൻ വംശജനായ വിവേക് രണദിവെയുടെ താല്‍പര്യവുമുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.