ഭുവനേശ്വര്‍ : ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം തോല്‍വി. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഒഡിഷ എഫ് സിയോട് 2-1നാണ് കേരളം തോല്‍വി വഴങ്ങിയത്. ആദ്യം ലീഡ് സ്വന്തമാക്കിയതിന് ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് കേരളം തോല്‍വി ഏറ്റുവാങ്ങിയത്.
-
Comeback kings 💪⚔️💜#OdishaFC #AmaTeamAmaGame #TheEasternDragons #HeroISL #OFCKBFC pic.twitter.com/GsCSQurtw8
— Odisha FC (@OdishaFC) October 23, 2022 " class="align-text-top noRightClick twitterSection" data="
">Comeback kings 💪⚔️💜#OdishaFC #AmaTeamAmaGame #TheEasternDragons #HeroISL #OFCKBFC pic.twitter.com/GsCSQurtw8
— Odisha FC (@OdishaFC) October 23, 2022Comeback kings 💪⚔️💜#OdishaFC #AmaTeamAmaGame #TheEasternDragons #HeroISL #OFCKBFC pic.twitter.com/GsCSQurtw8
— Odisha FC (@OdishaFC) October 23, 2022
ജെറി, പെഡ്രോ എന്നിവരിലൂടെ ഒഡിഷ ലക്ഷ്യം കണ്ടപ്പോള്‍ ഹര്‍മന്‍ജോത് ഖബ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്. ജയത്തോടെ ഒഡിഷ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. രണ്ട് തോല്‍വിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ 9ാം സ്ഥാനത്താണ്.
ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയെ കൃത്യമായി പൂട്ടാന്‍ ഒഡിഷ പ്രതിരോധത്തിനായി. എന്നാല്‍ 34ാം മിനിട്ടില്‍ ഒഡിഷ പ്രതിരോധ കോട്ട മറികടന്ന ഖബ്ര കേരളത്തിന് ലീഡ് സമ്മാനിച്ചു. ബോക്‌സിന് പുറത്ത് നിന്ന് അഡ്രിയാന്‍ ലൂണ നല്‍കിയ ലോങ് റേഞ്ചര്‍ ഹെഡര്‍ സ്വീകരിച്ചാണ് ബ്ലാസ്‌റ്റേഴ്സ് പ്രതിരോധനിര താരം ഖബ്ര പന്ത് എതിരാളികളുടെ വലയിലെത്തിച്ചത്.
-
𝙍𝙐𝙉𝙉𝙄𝙉𝙂 𝙄𝙏 𝘽𝘼𝘾𝙆! ⚽🎯@harman_khabra and Luna combined to score against @OdishaFC , once again! 🙌🏻#OFCKBFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/8hCPH4GEI2
— Kerala Blasters FC (@KeralaBlasters) October 23, 2022 " class="align-text-top noRightClick twitterSection" data="
">𝙍𝙐𝙉𝙉𝙄𝙉𝙂 𝙄𝙏 𝘽𝘼𝘾𝙆! ⚽🎯@harman_khabra and Luna combined to score against @OdishaFC , once again! 🙌🏻#OFCKBFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/8hCPH4GEI2
— Kerala Blasters FC (@KeralaBlasters) October 23, 2022𝙍𝙐𝙉𝙉𝙄𝙉𝙂 𝙄𝙏 𝘽𝘼𝘾𝙆! ⚽🎯@harman_khabra and Luna combined to score against @OdishaFC , once again! 🙌🏻#OFCKBFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/8hCPH4GEI2
— Kerala Blasters FC (@KeralaBlasters) October 23, 2022
കേരളം മുന്നിട്ടുനിന്ന ആദ്യ പകുതിക്ക് പിന്നാലെ രണ്ടാം പകുതിയിലാണ് ഒഡിഷ സമനില ഗോള്‍ നേടിയത്. 54ാം മിനിട്ടില്‍ ജെറിയാണ് ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. 86ാം മിനിട്ടില്‍ പെഡ്രോ മാര്‍ട്ടിനാണ് ഒഡിഷയുടെ വിജയഗോള്‍ നേടിയത്.