ബാഴ്‌സലോണ: ബാഴ്‌സലോണ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.പി സേതുരാമന്‍. ഒന്‍പത് റൗണ്ട് മത്സരങ്ങളില്‍ ആറുവിജയവും മൂന്ന് സമനിലയും ഉൾപ്പെടെ 7.5 പോയിന്‍റ് സ്വന്തമാക്കിയാണ് താരം കിരീടം നേടിയത്. ഒന്‍പതാമത്തെയും അവസാനത്തെയും റൗണ്ടില്‍ ഹക്കോബയനെ കീഴടക്കിയാണ് താരം കിരീടം സ്വന്തമാക്കിയത്.
-
Elated to win the Barcelona Open 2021 ♟🙂 pic.twitter.com/pOTJ8y9zoD
— Sethuraman (@sethuramanchess) August 27, 2021 " class="align-text-top noRightClick twitterSection" data="
">Elated to win the Barcelona Open 2021 ♟🙂 pic.twitter.com/pOTJ8y9zoD
— Sethuraman (@sethuramanchess) August 27, 2021Elated to win the Barcelona Open 2021 ♟🙂 pic.twitter.com/pOTJ8y9zoD
— Sethuraman (@sethuramanchess) August 27, 2021
ടൂര്‍ണമെന്‍റിലെ ടോപ് സീഡായ സേതുരാമന്‍ തോല്‍വിയറിയാതെയാണ് കിരീടത്തിലേക്കെത്തിയത്. റഷ്യയുടെ ഡാനില്‍ യുഫയെ മറികടന്നാണ് സേതുരാമന്‍ കിരീടം സ്വന്തമാക്കിയത്. യുഫ രണ്ടാം സ്ഥാനം നേടി. ഇന്ത്യയുടെ മറ്റൊരു താരമായ കാര്‍ത്തികേയന്‍ മുരളി ടൂര്‍ണമെന്‍റില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
ALSO READ: ക്രിസ് കെയ്ൻസിന്‍റെ ദുരിതം അവസാനിക്കുന്നില്ല; ശസ്ത്രക്രിയയ്‌ക്കു പിന്നാലെ ഇരു കാലുകളും തളർന്നു
ആറ് വിജയവും രണ്ട് സമനിലയും ഒരു തോൽവിയും ഉൾപ്പെടെയാണ് കാർത്തികേയൻ മുരളി മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റ് താരങ്ങളായ അര്‍ജുന്‍ കല്യാണ്‍ ഒന്‍പതാം സ്ഥാനത്തും വിശാഖ് പത്താം സ്ഥാനത്തും മത്സരം അവസാനിപ്പിച്ചു.