ന്യൂഡല്‍ഹി: ഇന്ത്യൻ ഡിസ്കസ് ത്രോ താരം സീമാ പുനിയയ്ക്ക് ടോക്കിയോ ഒളിമ്പിക്സ് യോഗ്യത. പട്യാലയിൽ നടന്ന അന്തർസംസ്ഥാന മീറ്റിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് ടോക്കിയോ ടിക്കറ്റ് ഉറപ്പിച്ചത്. 63.72 മീറ്ററാണ് സീമ കണ്ടെത്തിയ ദൂരം.
ഈ ഇനത്തിലെ ഒളിമ്പിക് യോഗ്യതയ്ക്ക് വേണ്ടിയിരുന്ന ദൂരം 63 മീറ്ററാണ്. ഒളിമ്പിക്സിന് യോഗ്യത നേടിയ താരത്തെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഭിനന്ദിച്ചു. അതേസമയം ഡിസ്കസ് ത്രോയില്‍ കമൽപ്രീത് കൗർ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചിരുന്നു.
also read: സെറീന വില്യംസ് വിംബിൾഡണിൽ നിന്നും പിന്മാറി
കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ്- 4ലാണ് 66.5 മീറ്റര്‍ ദൂരം കണ്ടെത്തി താരം പുതിയ റെക്കോര്‍ഡിട്ടത്. ടോക്കിയോയില്‍ തന്‍റെ മികച്ച പ്രകടനം നടത്തുമെന്നും, 69 മീറ്റര്‍ ദൂരം കണ്ടെത്താനാണ് ശ്രമെന്നും താരം പറഞ്ഞിരുന്നു.