ETV Bharat / sports

India Won 100 Medals First Time In Asian Games :ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തില്‍ 'നൂറില്‍ തൊട്ട്' ഇന്ത്യ; ഇത് ചരിത്രത്തില്‍ ആദ്യം

India Creates History In Asian Games Medal Tally : ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍ എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ.

Asian Games 2023  India Won 100 Medals First Time In Asian Games  India Creates History In Asian Games Medal Tally  India Medals In Asian Games  Asian Games 2023 Medal Tally  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് ഇന്ത്യ മെഡല്‍ വേട്ട  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ റെക്കോഡ്  ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടിക  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ നൂറാം മെഡല്‍
India Won 100 Medals First Time In Asian Games
author img

By ETV Bharat Kerala Team

Published : Oct 7, 2023, 10:55 AM IST

ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസ് (Asian Games 2023) പതിനാലാം ദിനം, ഒക്‌ടോബര്‍ 7... ഇന്ത്യയിലെ ഒരു കായിക പ്രേമിയും ഇനി ഈ ദിനം മറക്കില്ല, കാരണം ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തിലാദ്യമായി ഇന്ത്യ 100 മെഡലുകള്‍ എന്ന നേട്ടത്തിലേക്ക് എത്തിയ ദിവസമാണിത്. ഹാങ്‌ചോയില്‍ ഏഷ്യന്‍ ഗെയിംസിന്‍റെ 13-ാം ദിനം അവസാനിച്ചപ്പോള്‍ തന്നെ ഇന്ത്യ മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികയ്‌ക്കുമെന്ന് ഉറപ്പായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ തന്നെയായിരുന്നു രാജ്യത്തെ കായിക പ്രേമികളും.

കോമ്പൗണ്ട് അമ്പെയ്‌ത്തിലൂടെയാണ് ഇന്ത്യ ഇന്ന് (ഒക്‌ടോബര്‍ 7) മെഡല്‍ വേട്ട തുടങ്ങിയത്. വനിതകളുടെ വ്യക്തിഗത പോരാട്ടത്തില്‍ ജ്യോതി സുരേഖ വെന്നം (Jyoti Surekha Vennam), അദിതി ഗോപിചന്ദ് സ്വാമി (Aditi Gopichand Swami) എന്നിവരായിരുന്നു ഗെയിംസിന്‍റെ പതിനാലാം ദിനത്തില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ സോ ചിവോണിനെ മറികടന്ന് ജ്യോതി സ്വര്‍ണം നേടിയപ്പോള്‍ അദിതി ഈ വിഭാഗത്തില്‍ വെങ്കല മെഡലാണ് നേടിയെടുത്തത്.

പിന്നാലെ, കോമ്പൗണ്ട് അമ്പെയ്‌ത്തിലും ഇന്ത്യയുടെ പുരുഷ താരങ്ങള്‍ ഇരട്ട മെഡല്‍ സ്വന്തമാക്കി. ഓജസ് പ്രവീണ്‍ (Ojas Pravin) ആണ് ഈ ഇനത്തില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം എയ്‌തു വീഴ്‌ത്തിയത്. ഓജസിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത അഭിഷേക് വര്‍മ (Abhishek Verma) വെള്ളി മെഡലും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 99ലേക്ക് എത്തി.

തുടര്‍ന്നായിരുന്നു ഇന്ത്യ മെഡല്‍ ഉറപ്പിച്ചിരുന്ന വനിതകളുടെ കബഡി ഫൈനല്‍ നടന്നത്. ഇന്ത്യയും ചൈനീസ് തായ്‌പെയ് ടീമും തമ്മിലായിരുന്നു സുവര്‍ണ മെഡലിന് വേണ്ടിയുള്ള പോരാട്ടം നടന്നത്. വനിതകളുടെ കബഡി ഫൈനലില്‍ തുടക്കം മുതല്‍ക്ക് തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്‌ചവച്ചത്.

അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവില്‍ ആയിരുന്നു ഇന്ത്യ സ്വര്‍ണം മെഡലും ചരിത്ര നേട്ടവും സ്വന്തമാക്കിയത്. 25 സ്വര്‍ണം, 35 വെള്ളി, 40 വെങ്കലം എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഇന്ത്യ 100 മെഡലുകള്‍ എന്ന നേട്ടത്തിലേക്ക് എത്തിയത്. ഹാങ്‌ചോയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്‍റെ 19-ാം പതിപ്പില്‍ ഷൂട്ടിങ്ങിലായിരുന്നു ഇന്ത്യ ആദ്യ മെഡല്‍ നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയ്‌ക്കായി മത്സരിച്ച മെഹുലി ഘോഷ് (Mehuli Ghosh), ആഷി ചൗക്‌സി (Ashi Chouksey), റമിത (Ramita) ത്രയം വെള്ളി മെഡലായിരുന്നു ആദ്യം നേടിയത്.

Also Read : India Women's Won Gold Medal In Asian Games 2023 Kabaddi : 'കബഡി, കബഡി, കബഡി...'; ആവേശപ്പോരിനൊടുവില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ വനിത ടീം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.