ETV Bharat / sports

'മനസ് നിറച്ച്' മന്‍വീര്‍, കുവൈറ്റിനെ കീഴടക്കി ഇന്ത്യ; ലോകകപ്പ് യോഗ്യത റൗണ്ടില്‍ ജയത്തുടക്കം - മന്‍വീര്‍ സിങ്

India vs Kuwait World Cup Qualifier Match Result: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ട് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയം. കുവൈത്തിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Nov 17, 2023, 10:38 AM IST

കുവൈത്ത്: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യത (FIFA World Cup Qualifier) മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെയാണ് ഇന്ത്യ തകര്‍ത്തത്. മന്‍വീര്‍ സിങ് നേടിയ ഒരൊറ്റ ഗോളിലാണ് ഇന്ത്യയുടെ ജയം (India vs Kuwait World Cup Qualifier Match Result).

കുവൈത്തിന്‍റെ തട്ടകത്തിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മത്സരം നടന്നത്. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. 75-ാം മിനിറ്റിലാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്.

ലലിയൻസുവാല ചാം​ഗ്തെ (Lallianzuala Chhangte) നല്‍കിയ പാസ് മന്‍വീര്‍ സിങ് (Manveer Singh) കൃത്യമായി തന്നെ വലയിലെത്തിക്കുകയായിരുന്നു. ബോക്‌സിന്‍റെ മധ്യഭാഗത്ത് നിന്നായിരുന്നു മന്‍വീറിന്‍റെ ഗോള്‍ ശ്രമം. ഇടംകാല്‍ കൊണ്ട് ഇന്ത്യന്‍ താരം പായിച്ച ഷോട്ട് കുവൈത്ത് ​ഗോൾ കീപ്പറെ മറികടന്ന് വലയിലെത്തുകയായിരുന്നു.

പിന്നീട് സമനില ഗോളിനായി കുവൈത്തിന്‍റെ കഠിനപ്രയത്നം. എന്നാല്‍, ഒരു അവസരം പോലും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം തന്നെ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈത്തിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങി. സുനില്‍ ഛേത്രി (Sunil Chhetri), സന്ദേശ് ജിങ്കന്‍ (Sandhesh Jingan), ഗുര്‍പ്രീത് സിങ് (Gurpreet Singh Sandhu) എന്നിവര്‍ക്കൊപ്പം മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദും (Sahal Abdul Samad) ഇന്ത്യയുടെ ആദ്യ ഇലവനില്‍ തന്നെ ഇടം കണ്ടെത്തി. മറ്റൊരു മലയാളി താരമായ കെപി രാഹുല്‍ സുനില്‍ ഛേത്രിയുടെ പകരക്കാരനായി മത്സരത്തിന്‍റെ അവസാന ഇഞ്ചുറി ടൈമിലാണ് കളത്തിലിറങ്ങിയത്.

ഗ്രൂപ്പ് എയില്‍ നാല് ടീമുകളുടെയും ആദ്യ മത്സരം പൂര്‍ത്തിയായപ്പോള്‍ 3 പോയിന്‍റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഖത്തറാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെയാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ഖത്തറിന്‍റെ ജയം. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയുടെ അടുത്ത മത്സരത്തിലെ എതിരാളികളും ഖത്തറാണ്. നവംബര്‍ 21ന് കലിംഗ സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം.

ഖത്തറിനെ നേരിടാന്‍ ഇറങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരുന്നതാണ് കുവൈത്തിനെതിരായ ജയം. നേരത്തെ, സാഫ് കപ്പിലും ഇന്ത്യയ്‌ക്ക് കുവൈത്തിനെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നു. അന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇന്ത്യ കുവൈത്തിനെ പരാജയപ്പെടുത്തിയത്.

Also Read: വിജയക്കുതിപ്പിന് വിരാമം, 'മെസിപ്പട'യെ വീഴ്‌ത്തി ഉറുഗ്വേ; ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീനയ്‌ക്ക് തോല്‍വി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.