ETV Bharat / sports

ഇന്ത്യന്‍ ഓപ്പണ്‍: സൈന നെഹ്‌വാൾ രണ്ടാം റൗണ്ടില്‍ - ഇന്ത്യന്‍ ഓപ്പണ്‍: സൈന നെഹ്‌വാളിന് രണ്ടാം റൗണ്ട്

ആദ്യ റൗണ്ട് മത്സരത്തില്‍ സൈന മറികടന്നത് ചെക്ക് റിപ്പബ്ലിക്കിന്‍റെ തെരേസ സ്വാബിക്കോവയെ.

India Open badminton tournament  Saina Nehwal advances after Svabikova retires with injury  ഇന്ത്യന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ്  ഇന്ത്യന്‍ ഓപ്പണ്‍: സൈന നെഹ്‌വാളിന് രണ്ടാം റൗണ്ട്  സൈന നെഹ്‌വാള്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ തെരേസ സ്വാബിക്കോവയെ മറികടന്നു
ഇന്ത്യന്‍ ഓപ്പണ്‍: സൈന നെഹ്‌വാളിന് രണ്ടാം റൗണ്ട്
author img

By

Published : Jan 12, 2022, 2:16 PM IST

Updated : Jan 12, 2022, 4:41 PM IST

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് മുന്നേറ്റം. ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂറിന്‍റെ ഭാഗമായ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലെത്താന്‍ താരത്തിനായി.

ആദ്യ റൗണ്ട് മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ തെരേസ സ്വാബിക്കോവയെയാണ് സൈന മറികടന്നത്. മത്സരത്തിന്‍റെ ഒന്നാം സെറ്റിന്‍റെ തുടക്കത്തില്‍ പിന്നിലായെങ്കിലും കനത്ത പോരാട്ടത്തിനൊടുവില്‍ 22-20ന് സ്വന്തമാക്കാന്‍ സൈനയ്‌ക്കായിരുന്നു.

എന്നാല്‍ മത്സരത്തിനിടെ പരിക്കേറ്റ ചെക്ക് താരം രണ്ടാം റൗണ്ടിനിറങ്ങാതെ തിരിച്ചുകയറി. അതേസമയം ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യയുടെ തന്നെ സിറിൽ വർമയെയാണ് താരം കീഴടക്കിയത്.

ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്ത് ജയം പിടിച്ചത്. സ്കോര്‍: 21-17, 21-10. രണ്ടാം റൗണ്ടില്‍ ഡെന്മാർക്കിന്‍റെ കിം ബ്രണ്ണാണ് ശ്രീകാന്തിന്‍റെ എതിരാളി.

Last Updated : Jan 12, 2022, 4:41 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.