ETV Bharat / sports

സാഫ് അണ്ടർ 18 വനിത ചാമ്പ്യന്‍ഷിപ്പ് : കിരീടമുയര്‍ത്തി ഇന്ത്യ

അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയെങ്കിലും മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവിലാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്

സാഫ് അണ്ടർ 18 വനിതാ ചാമ്പ്യന്‍ഷിപ്പ്  സാഫ് അണ്ടർ 18 വനിതാ ചാമ്പ്യന്‍ഷിപ്പ്: കിരീടമുയര്‍ത്തി ഇന്ത്യ  India girls clinch SAFF U-18 Women's Championship  SAFF U-18 Women's Championship
സാഫ് അണ്ടർ 18 വനിതാ ചാമ്പ്യന്‍ഷിപ്പ്: കിരീടമുയര്‍ത്തി ഇന്ത്യ
author img

By

Published : Mar 26, 2022, 10:50 AM IST

ജംഷഡ്‌പൂര്‍ : സാഫ് അണ്ടർ 18 വനിത ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീം. അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയെങ്കിലും മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവിലാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്.

മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചത്. 74ാം മിനിട്ടില്‍ പ്രിയങ്കയാണ് ബംഗ്ലാദേശിന്‍റെ വിജയ ഗോള്‍ നേടിയത്. നേരത്തെ നിരവധി ഗോളവസരങ്ങള്‍ സൃഷ്‌ടിക്കാനായെങ്കിലും ലക്ഷ്യം കാണാനാവതെ വന്നതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കും ബംഗ്ലാദേശിനും 9 പോയിന്‍റ് വീതമാണുള്ളത്. ഇതോടെയാണ് ബംഗ്ലാദേശിന്റെ +3യുമായി താരതമ്യപ്പെടുത്തുമ്പോൾ +11 എന്ന മികച്ച ഗോൾ വ്യത്യാസമുള്ള ഇന്ത്യ കിരീടമുയര്‍ത്തിയത്.

also read: PAK VS AUS: അവസാന ടെസ്റ്റിൽ തകർപ്പൻ ജയം; 22 വർഷങ്ങൾക്ക് ശേഷം പാക് മണ്ണിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യയുടെ ലിൻഡ കോമാണ് ടൂർണമെന്‍റിലെ മികച്ച താരം. അഞ്ച് ഗോളുകള്‍ നേടിയ താരം ടൂർണമെന്‍റിലെ ടോപ് സ്കോററാണ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.