മുംബൈ: ബിജെപി ഭരണത്തില്‍ രാജ്യത്തിന്‍റെ ഭരണഘടന അപകടത്തിലാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സമീപകാല പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി ബിജെപി നേതാവ് സ്‌മൃതി ഇറാനി. അപകടത്തില്‍ ഉള്ളത് കോണ്‍ഗ്രസിന്‍റെ ഭാവിയാണെന്നും രാജ്യത്തിന്‍റെ ഭരണഘടനയല്ലെന്നുമായിരുന്നു മുന്‍ കേന്ദ്ര മന്ത്രിയുടെ വാക്കുകള്‍.
"അവരുടെ ഭാവി അപകടത്തിലായിരിക്കാം, പക്ഷേ ഭരണഘടന അപകടത്തിലല്ല. പ്രധാനമന്ത്രി മോദിയെപ്പോലെ ആരും ഭരണഘടനയെ സംരക്ഷിച്ചിട്ടില്ലെന്ന് ജനങ്ങൾക്ക് അറിയാം" സ്‌മൃതി ഇറാനി പറഞ്ഞു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് സംസ്ഥാനത്തേക്ക് അയച്ച മൂന്ന് പ്രതിനിധികൾക്കെതിരെ കടുത്ത ഭാഷയിലാണ് ബിജെപി നേതാവ് പ്രതികരിച്ചത്. കോണ്‍ഗ്രസിന്‍റെ പ്രതിനിധികളെ 'സമൂസ കോക്കസ്' എന്നുവിളിച്ച മുന്‍ കേന്ദ്ര മന്ത്രി, ഇവര്‍ സംസ്ഥാനത്തേക്ക് എത്തിയത് നുണക്കച്ചവടത്തിനാണെന്നും അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളുടെ മുൻകാല പ്രവർത്തനങ്ങളുടെയും പ്രസ്‌താവനകളുടെയും പേരില്‍ കടുത്ത പരിഹാസവും ബിജെപി മുന്‍ എംപി നടത്തി. "മഹാരാഷ്‌ട്രയിൽ നുണക്കച്ചവടത്തിനായി കോൺഗ്രസിന്‍റെ സമൂസ കോക്കസ് എത്തിയിരിക്കുന്നു. കോൺഗ്രസ് മഹാരാഷ്‌ട്രയിലേക്ക് അയച്ച മൂന്ന് പ്രതിനിധികളും അതുല്യരാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിലൊരാള്‍ അഴിമതി എന്ന വാക്കുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഇനി കോണ്‍ഗ്രസിന്‍റെ വോട്ടിനെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടുന്നില്ല, എന്നാൽ എങ്ങനെ മുഖ്യമന്ത്രിയാകും.
മറ്റൊരാൾ തെലങ്കാനയിലെ ജനങ്ങൾക്ക് സ്വർണം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തു, അവിടെ ആളുകൾ അദ്ദേഹത്തെ തിരയുകയാണ്. മൂന്നാമത്തെ പ്രതിനിധിയെക്കുറിച്ച് പറയുകയാണെങ്കില്‍, ആരെങ്കിലും സമൂസ കഴിച്ചെങ്കിൽ, അത് അന്വേഷിക്കാൻ ഒരു സിഐഡി അന്വേഷണം നടത്തുന്ന ആളാണ് അദ്ദേഹം" സ്‌മൃതി ഇറാനി പറഞ്ഞു.
ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖുവിന് നൽകാനിരുന്ന സമൂസ കാണായതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. കാണാതായ സമൂസയുടെ കേസ് നിലവില്‍ സിഐഡി പൊലീന്‍റെ അന്വേഷണത്തിലാണ്.
വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഈ പ്രതിനിധികള്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച സ്‌മൃതി ഇറാനി, ഇവര്‍ സംസ്ഥാനത്തേക്ക് വരുന്നത് നുണകള്‍ പ്രചരിപ്പിക്കാനാണെന്നും അവകാശപ്പെട്ടു. "വികസന കാര്യങ്ങളിൽ ഗൗരവമായി പ്രവർത്തിക്കാത്തവരാണിവര്‍. എന്നാല്‍ അവര്‍ വന്ന് നുണകള്‍ പ്രചരിപ്പിക്കും. പക്ഷേ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യും"- സ്‌മൃതി ഇറാനി പറഞ്ഞു.