ETV Bharat / sports

വനിത ഹോക്കി പ്രോലീഗ് സീസണിൽ ഇന്ത്യയെ നയിക്കാന്‍ സവിത - റാണി രാംപാൽ വിശ്രമത്തിൽ

ക്യാപ്‌റ്റൻ റാണി രാംപാൽ പരിക്കിനെ തുടർന്ന് വിശ്രമത്തിലായ സാഹചര്യത്തിലാണ് സവിത ടീമിനെ നയിക്കുന്നത്

goalkeeper Savita  Rani Rampal  FIH Pro League  Hockey Pro League  ഇന്ത്യൻ വനിത ഹോക്കി ടീമിനെ സവിത നയിക്കും  റാണി രാംപാൽ വിശ്രമത്തിൽ  വുമൺ ഹോക്കി പ്രോലീഗ്
വനിത ഹോക്കി പ്രോലീഗ് സീസണിൽ ഇന്ത്യയെ സവിത നയിക്കും
author img

By

Published : Feb 21, 2022, 4:32 PM IST

ന്യൂഡൽഹി : ഈ മാസം ഭുവനേശ്വറിൽ നടക്കുന്ന വുമൺ ഹോക്കി പ്രോലീഗിൽ ഇന്ത്യയെ ഗോൾകീപ്പർ സവിത നയിക്കും. ക്യാപ്‌റ്റൻ റാണി രാംപാൽ പരിക്കിനെ തുടർന്ന് വിശ്രമത്തിലായ സാഹചര്യത്തിലാണ് സവിത ടീമിനെ നയിക്കുന്നത്.

ജനുവരിയിൽ മസ്‌കറ്റിൽ നടന്ന വനിത ഏഷ്യാകപ്പ് ഹോക്കി ടൂർണമെന്‍റിലും ഇന്ത്യൻ ടീമിനെ സവിതയാണ് നയിച്ചത്. ബിച്ചു ദേവി, ഇഷിക ചൗധരി, നമിത ടോപ്പോ, സ്‌ട്രൈക്കർ ജോഡികളായ സംഗീത, രാജ്‌വീന്ദർ കൗർ തുടങ്ങിയ താരങ്ങളെ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം : രണ്ടുപേര്‍ അറസ്റ്റില്‍, പ്രദേശത്ത് വ്യാപക അക്രമം

22 അംഗ ടീമിൽ ജാർഖണ്ഡിൽ നിന്നുള്ള സംഗീത കുമാരി ആദ്യമത്സരത്തിനായി കളത്തിലിറങ്ങും. സവിതയെ കൂടാതെ ഗോൾകീപ്പർമാരായ രജനി, ബിച്ചു ഖൈർഭാം എന്നിവരും ടീമിൽ ഇടംനേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.