ഇന്ത്യന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഐഎം വിജയന് അപ്രതീക്ഷിത സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ് എസി മിലാന്‍. എസി മിലാന്‍ താരങ്ങളായ സ്ലാട്ടന്‍ ഇബ്രഹിമോവിച്ച്, റാഫേൽ ലിയോ, അലെസിയോ റൊമാനോലി എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട ഐഎം വിജയന്‍റെ പേരിലുള്ള ഒൻപതാം നമ്പർ ജേഴ്‌സിയാണ് ഇറ്റാലിയന്‍ ക്ലബ് ഇന്ത്യന്‍ ഇതിഹാസ താരത്തിന് കൈമാറിയത്.
-
An awesome gift from AC Milan football club. A jersey personally signed by The Lion Zlatan Ibrahimović, Rafael Leão and Alessio Romagnoli a special thanks to the head coach of AC Milan football Acadamy of Kerala Mr. alberto Lacandela pic.twitter.com/mhX6nqygbA
— I M Vijayan (@IMVijayan1) October 4, 2022 " class="align-text-top noRightClick twitterSection" data="
">An awesome gift from AC Milan football club. A jersey personally signed by The Lion Zlatan Ibrahimović, Rafael Leão and Alessio Romagnoli a special thanks to the head coach of AC Milan football Acadamy of Kerala Mr. alberto Lacandela pic.twitter.com/mhX6nqygbA
— I M Vijayan (@IMVijayan1) October 4, 2022An awesome gift from AC Milan football club. A jersey personally signed by The Lion Zlatan Ibrahimović, Rafael Leão and Alessio Romagnoli a special thanks to the head coach of AC Milan football Acadamy of Kerala Mr. alberto Lacandela pic.twitter.com/mhX6nqygbA
— I M Vijayan (@IMVijayan1) October 4, 2022
കേരളത്തിലെ എസി മിലാന്‍ ഫുട്‌ബോള്‍ അക്കാദമിയിലെ പ്രധാന പരിശീലകന്‍ ആല്‍ബര്‍ട്ടോ ലാകെന്‍ഡല നേരിട്ടെത്തിയാണ് ഐഎം വിജയന് ജേഴ്‌സി സമ്മാനിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ ട്വിറ്റര്‍ പേജിലൂടെ വിജയന്‍ പുറത്ത് വിട്ടിരുന്നു.
2003ല്‍ സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ഐഎം വിജയന്‍ ഇന്ത്യയ്‌ക്കായി 71 മത്സരങ്ങളില്‍ നിന്നും 32 ഗോളുകൾ നേടിയിട്ടുണ്ട്. വിരമിക്കലിന് ശേഷവും ഫുട്‌ബോളുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ സജീവ സാന്നിധ്യമായ ഐഎം വിജയൻ നിലവില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനാണ്.