പാരിസ്: തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഫ്രഞ്ച് ഓപ്പണ്‍ (French Open) വനിത സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ഇഗ ഷ്വാംടെക് (iga swiatek). കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ ലോക 43-ാം റാങ്കുകാരി കരോലിന മുച്ചോവ (karolina muchova) യെയാണ് ഒന്നാം സീഡായ ഇഗ തകര്‍ത്തത്. സ്‌കോര്‍: 6-2, 5-7, 6-4
ഇഗയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവുമാണിത്. ഇതോടെ പാരിസില്‍ 16 വര്‍ഷത്തിനിടെ കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിത താരമായും ഇഗ മാറി. 2007ല്‍ ചാമ്പ്യനായ ജസ്റ്റിന്‍ ഹെനിന്‍ ആയിരുന്നു അവസാനമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിര്‍ത്തിയ വനിത താരം.
-
Locker room fun 🤭#RolandGarros | @iga_swiatek pic.twitter.com/VxbgGzTqDc
— Roland-Garros (@rolandgarros) June 10, 2023 " class="align-text-top noRightClick twitterSection" data="
">Locker room fun 🤭#RolandGarros | @iga_swiatek pic.twitter.com/VxbgGzTqDc
— Roland-Garros (@rolandgarros) June 10, 2023Locker room fun 🤭#RolandGarros | @iga_swiatek pic.twitter.com/VxbgGzTqDc
— Roland-Garros (@rolandgarros) June 10, 2023
ഫ്രഞ്ച് ഓപ്പണില്‍ അപരാജിത കുതിപ്പായിരുന്നു ഇക്കുറി ലോക ഒന്നാം നമ്പര്‍ താരമായ ഇഗ നടത്തിയത്. ടൂര്‍ണമെന്‍റില്‍ കളത്തിലിറങ്ങിയ മത്സരങ്ങളിലൊന്നും ഒരു സെറ്റ് പോലും വനിത ടെന്നിസിലെ സൂപ്പര്‍ സ്റ്റാറായ ഇഗ നഷ്‌ടപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കലാശപ്പോരാട്ടത്തിലും താരത്തിന് അനായാസ ജയമാണ് പലരും പ്രവചിച്ചിരുന്നത്.
ഇത് ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു ആദ്യ സെറ്റിലെ പ്രകടനവും. മത്സരത്തിന്‍റെ ഒന്നാം സെറ്റില്‍ എതിരാളിക്ക് മേല്‍ പൂര്‍ണ ആധിപത്യം സ്വന്തമാക്കാന്‍ ഇഗ ഷ്വാംടെക്കിനായി. തുടക്കം മുതല്‍ മുച്ചോവയെ നിഷ്‌ഭ്രമമാക്കിയ ഇഗ 6-2 എന്ന സ്‌കോറില്‍ ഒന്നാം സെറ്റ് പിടിച്ചു.
-
Hat's off, champ 🤭#RolandGarros | @iga_swiatek pic.twitter.com/Iw49NVgC9K
— Roland-Garros (@rolandgarros) June 10, 2023 " class="align-text-top noRightClick twitterSection" data="
">Hat's off, champ 🤭#RolandGarros | @iga_swiatek pic.twitter.com/Iw49NVgC9K
— Roland-Garros (@rolandgarros) June 10, 2023Hat's off, champ 🤭#RolandGarros | @iga_swiatek pic.twitter.com/Iw49NVgC9K
— Roland-Garros (@rolandgarros) June 10, 2023
എന്നാല്‍, രണ്ടാം സെറ്റില്‍ ഇഗയ്‌ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട മുച്ചോവ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്നു. ഒന്നാം നമ്പര്‍ താരത്തിന് വെല്ലുവിളിയായ മുച്ചോവ രണ്ടാം സെറ്റ് 5-7 എന്ന സ്‌കോറില്‍ പിടിച്ചു. അവസാന സെറ്റില്‍ ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ മുച്ചോവയ്‌ക്ക് സാധിച്ചില്ല. 6-4 എന്ന സ്‌കോറിന് മൂന്നാം സെറ്റ് പിടിച്ച ഇഗ മത്സരവും സ്വന്തമാക്കുകയായിരുന്നു.
ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ ബ്രസീലിയന്‍ താരം ബിയാട്രിസ് ഹദാദിനെ തോല്‍പ്പിച്ചായിരുന്നു ഇഗ ഫൈനലിലേക്ക് മുന്നേറിയത്. എട്ടാം സീഡ് മരിയ സക്കാരിയയെ അട്ടിമറിച്ചുകൊണ്ടായിരുന്നു കരോലിന മുച്ചോവ ടൂര്‍ണമെന്‍റിലെ കുതിപ്പിന് തുടക്കമിട്ടത്. സെമിയില്‍ രണ്ടാം റാങ്കുകാരി അരീന സബലേങ്കയേയും വീഴ്‌ത്താന്‍ താരത്തിനായിരുന്നു.
-
Title DEFENDED 🛡️🏆🛡️@iga_swiatek becomes the youngest woman to capture FOUR Grand Slam titles since Serena Williams!#RolandGarrospic.twitter.com/2k0ImaeGYx
— wta (@WTA) June 10, 2023 " class="align-text-top noRightClick twitterSection" data="
">Title DEFENDED 🛡️🏆🛡️@iga_swiatek becomes the youngest woman to capture FOUR Grand Slam titles since Serena Williams!#RolandGarrospic.twitter.com/2k0ImaeGYx
— wta (@WTA) June 10, 2023Title DEFENDED 🛡️🏆🛡️@iga_swiatek becomes the youngest woman to capture FOUR Grand Slam titles since Serena Williams!#RolandGarrospic.twitter.com/2k0ImaeGYx
— wta (@WTA) June 10, 2023
പുരുഷ ചാമ്പ്യനെ ഇന്നറിയാം: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന് നടക്കും. ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് നോര്‍വീജിയന്‍ യുവതാരം കാസ്‌പര്‍ റൂഡാണ് എതിരാളി. ഇന്ത്യന്‍ സമയം വൈകുന്നേരം ആറ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ഫ്രഞ്ച് ഓപ്പണിലെ ഏഴാം ഫൈനലിനാണ് ജോക്കോ ഇന്നിറങ്ങുന്നത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലേസ് അല്‍ക്കാരിസിനെ തോല്‍പ്പിച്ചുകൊണ്ടാണ് ജോക്കോവിച്ച് കലാശക്കളിക്ക് യോഗ്യത നേടിയത്. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോ, അല്‍കാരസിനെ തോല്‍പ്പിച്ചത്.
മറുവശത്ത് കാസ്‌പര്‍ റൂഡിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ താരം റാഫേല്‍ നദാലിനോടാണ് താരം ഫൈനലില്‍ പരാജയപ്പെട്ടത്.
Also Read : 'ഞങ്ങൾ സ്‌നേഹം പങ്കിടുന്നു' : സാനിയ മിർസയുമായുള്ള വേർപിരിയൽ, ഒടുവില്‍ മൗനം വെടിഞ്ഞ് ഷൊയ്ബ് മാലിക്