സാൻ ഡിയാഗോ : ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ഇഗ സ്വിറ്റെക്കിന് ഈ വര്‍ഷത്തെ എട്ടാം കിരീടം. സാൻ ഡിയാഗോ ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ക്രൊയേഷ്യന്‍ താരം ഡോണ വെക്കിച്ചിനെയാണ് ഇഗ സ്വിറ്റെക് തോല്‍പ്പിച്ചത്. അനായാസ ജയം പ്രതീക്ഷിച്ചെത്തിയ ഇഗയെ ഞെട്ടിച്ചാണ് ഡോണ കീഴടങ്ങിയത്.
ഒരു മണിക്കൂര്‍ 47 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇഗ ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ഇഗയ്ക്ക് കഴിഞ്ഞെങ്കിലും രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ക്രൊയോഷ്യന്‍ താരം ഒപ്പം പിടിച്ചു. തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം സെറ്റ് നേടിയാണ് പോളിഷ് താരം മത്സരം പിടിച്ചത്. സ്കോര്‍: 6-3, 3-6, 6-0.
ഇഗയുടെ കരിയറിലെ 11ാം ഡബ്ല്യുടിഎ സിംഗിൾസ് കിരീടവും ഈ വര്‍ഷത്തെ 64ാം വിജയവും കൂടിയാണിത്.