ലണ്ടന്‍: ഫ്രാന്‍സിനെ 2018ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ജേതാക്കളാക്കിയ നായകനും ടീമിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളുമായ ഹ്യൂഗോ ലോറിസിന്‍റെ കൂടുമാറ്റത്തില്‍ സ്ഥിരീകരണവുമായി ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം (Tottenham On Hugo Lloris Transfer). പ്രീമിയര്‍ ലീഗില്‍ നിന്നും 37 കാരനായ താരം ലയണല്‍ മെസി പന്ത് തട്ടുന്ന മേജര്‍ ലീഗ് സോക്കറിലെ (MLS) ലോസ് ആഞ്ചെലെസ് എഫ്‌സിയിലേക്കാണ് (Los Angeles FC) ചേക്കേറുന്നത്. ഇതോടെ, ടോട്ടന്‍ഹാമുമായുള്ള 11 വര്‍ഷത്തോളം നീണ്ട കരിയറാണ് താരം അവസാനിപ്പിക്കുന്നത്.
ടീമിനൊപ്പം ഉണ്ടായിരുന്ന 11 വര്‍ഷങ്ങളില്‍ ഒന്‍പത് വര്‍ഷവും ടോട്ടന്‍ഹാം ക്യാപ്‌റ്റന്‍ ബാന്‍ഡ് അണിഞ്ഞാണ് ലോറിസ് കളിക്കളത്തില്‍ ഇറങ്ങിയിട്ടുള്ളത്. പ്രീമിയര്‍ ലീഗ് ക്ലബിന് വേണ്ടി താരം 447 മത്സരം കളിച്ചിട്ടുണ്ട്. ടോട്ടന്‍ഹാമിന് വേണ്ടി കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ ഏഴാമനാണ് ഗോള്‍ കീപ്പറായ ലോറിസ്.
-
“I just wanted to say thank you” 🤍 pic.twitter.com/kvde71S7rb
— Tottenham Hotspur (@SpursOfficial) December 30, 2023 " class="align-text-top noRightClick twitterSection" data="
">“I just wanted to say thank you” 🤍 pic.twitter.com/kvde71S7rb
— Tottenham Hotspur (@SpursOfficial) December 30, 2023“I just wanted to say thank you” 🤍 pic.twitter.com/kvde71S7rb
— Tottenham Hotspur (@SpursOfficial) December 30, 2023
2019ല്‍ ലോറിസ് നായകനായിരിക്കെയാണ് ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗിന്‍റെ (UEFA Champions League) ഫൈനലില്‍ എത്തിയത്. അന്ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിന്‍റെ തോല്‍വി വഴങ്ങിയതോടെ ടോട്ടന്‍ഹാമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം കയ്യെത്തും ദൂരത്ത് നഷ്‌ടപ്പെടുകായിരുന്നു. അതേസമയം, ടോട്ടന്‍ഹാം ജഴ്‌സിയില്‍ അവസാന മത്സരത്തിനായി താരം ഇന്നാണ് കളത്തിലിറങ്ങുന്നത്.
-
A Tottenham Hotspur legend 🤍 pic.twitter.com/cQKw9c9qSz
— Tottenham Hotspur (@SpursOfficial) December 30, 2023 " class="align-text-top noRightClick twitterSection" data="
">A Tottenham Hotspur legend 🤍 pic.twitter.com/cQKw9c9qSz
— Tottenham Hotspur (@SpursOfficial) December 30, 2023A Tottenham Hotspur legend 🤍 pic.twitter.com/cQKw9c9qSz
— Tottenham Hotspur (@SpursOfficial) December 30, 2023
പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെതിരെയാണ് മത്സരം. ടോട്ടന്‍ഹാമിന്‍റെ ഹോം ഗ്രൗണ്ടായ ഹോട്‌സ്‌പര്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന മത്സരത്തിന്‍റെ ഹാഫ് ടൈമില്‍ ക്ലബ് താരത്തെ ആദരിക്കും (Hugo Lloris Last Match For Tottenham).
-
Merci, Hugo 🧤 pic.twitter.com/Gl1sLQzlzO
— Tottenham Hotspur (@SpursOfficial) December 30, 2023 " class="align-text-top noRightClick twitterSection" data="
">Merci, Hugo 🧤 pic.twitter.com/Gl1sLQzlzO
— Tottenham Hotspur (@SpursOfficial) December 30, 2023Merci, Hugo 🧤 pic.twitter.com/Gl1sLQzlzO
— Tottenham Hotspur (@SpursOfficial) December 30, 2023
അതേസമയം, ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെയാണ് താര കൈമാറ്റം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 വരെയുള്ള കരാര്‍ ആണ് നിലവില്‍ ലോറിസ് ലോസ് ആഞ്ചെലെസ് ക്ലബുമായി ഒപ്പിട്ടിരിക്കുന്നത് (Hugo Lloris Contract With Los Angeles FC). കരാര്‍ നീട്ടാനായി കൂടുതല്‍ ഓപ്‌ഷനുകളും അമേരിക്കന്‍ ക്ലബ് താരത്തിന് നല്‍കുന്നുണ്ട്.
-
We’re in good hands 🧤
— LAFC (@LAFC) December 30, 2023 " class="align-text-top noRightClick twitterSection" data="
Hugo Lloris | #LAFC pic.twitter.com/yyvgwMYb19
">We’re in good hands 🧤
— LAFC (@LAFC) December 30, 2023
Hugo Lloris | #LAFC pic.twitter.com/yyvgwMYb19We’re in good hands 🧤
— LAFC (@LAFC) December 30, 2023
Hugo Lloris | #LAFC pic.twitter.com/yyvgwMYb19
മേജര്‍ ലീഗ് സോക്കറിലെ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ലോസ് ആഞ്ചെലെസ് എഫ് സി. വെസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ നിന്നും പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു എല്‍എഎഫ്‌സി അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ഇസ്റ്റേണ്‍ കോണ്‍ഫറന്‍സിലെ കൊളംബസ് ക്ലബാണ് ലോസ് ആഞ്ചെലെസിനെ തോല്‍പ്പിച്ചത്.
Also Read : വില്ലന്‍, ഹീറോയായി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും തോല്‍പ്പിച്ച് നോട്ടിങ്ങ്ഹാം ഫോറസ്റ്റ്