ജക്കാർത്ത : ഇന്തോനേഷ്യൻ ഓപ്പണിൽ അവസാന ഇന്ത്യൻ പ്രതീക്ഷയായിരുന്ന മലയാളി താരം എച്ച് എസ് പ്രണോയ് സെമിയിൽ പുറത്ത്. പുരുഷ വിഭാഗം സിംഗിൾസ് സെമിയിൽ ചൈനീസ് താരം ഷാവോ ജുൻ പെങ്ങിനോട് നേരിട്ട ഗെയിമുകൾക്ക് പരാജയപ്പെട്ടാണ് പ്രണോയിയുടെ മടക്കം. സ്കോർ 21-16, 21-15.
അന്താരാഷ്‌ട്ര ബാഡ്മിന്റണിൽ അവരുടെ ആദ്യ പോരാട്ടമായിരുന്നു ഇത്. ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ വെങ്കല മെഡൽ ജേതാവായ ജുൻ പെങ്ങിന് മുന്നിൽ 23-ാം നമ്പർ താരം പ്രണോയിക്ക് താളം കണ്ടെത്താനായില്ല. ചൈനീസ് താരത്തിന്‍റെ നെടുനീളൻ റാലികൾക്ക് മുന്നിൽ ഇന്ത്യൻ താരത്തിന് മറുപടിയുണ്ടായിരുന്നില്ല.
ഡെൻമാർക്ക് താരം റാസ്മസ് ഗെംകെയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് എച്ച്‌എസ് പ്രണോയ് സെമിയിലെത്തിയിരുന്നത്. 40 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.