ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 75 ലക്ഷം രൂപ കൂടി പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. നേരത്തെ 25 ലക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും 75 ലക്ഷം കൂടി നല്‍കുന്നത്.
പ്രധാനമന്ത്രി റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കാന്‍ ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ബോർഡ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്ന കാലത്ത് പോലും രാജ്യം ഞങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തങ്ങള്‍ക്ക് കഴിയാവുന്ന തരത്തില്‍ ജനങ്ങള്‍ക്ക് തിരികെ നല്‍കേണ്ട സമയമാണിതെന്നും ഹോക്കി ഇന്ത്യ പ്രസിഡന്‍റ് മുഹമ്മദ് മുഷ്താഖ് അഹമ്മദ് പറഞ്ഞു. പിഎം കെയേഴ്സ് ഫണ്ടിലേക്ക് മൊത്തം ഒരു കോടി രൂപ സംഭാവന ചെയ്യാന്‍ എക്സിക്യൂട്ടീവ് ബോർഡ് ഏകകണ്ഠമായ തീരുമാനം എടുത്തതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.