ETV Bharat / sports

‘ഹയ്യാ ഹയ്യാ’ ; ഒന്നിക്കാന്‍ ആഹ്വാനം ചെയ്‌ത് ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം

author img

By

Published : Apr 2, 2022, 4:38 PM IST

അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോന, നൈജീരിയന്‍ ഗായകന്‍ ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

Hayya Hayya- Better Together  FIFA World Cup Song 2022  ‘ഹയ്യാ ഹയ്യാ’ ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം  ഖത്തര്‍ ലോകകപ്പ്  Trinidad Cardona  Davido  aisha
ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ‘ഹയ്യാ ഹയ്യാ’ ശ്രദ്ധേയമാവുന്നു

ദോഹ : ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ശ്രദ്ധേയമാവുന്നു. ഒരുമിച്ച് നിൽക്കുക എന്ന സന്ദേശമാണ് ‘ഹയ്യാ ഹയ്യാ’ എന്ന് തുടങ്ങുന്ന ഗാനം നല്‍കുന്നത്. പുറത്തിറങ്ങി ഒരു ദിനം പിന്നിടും മുമ്പ് 35 ലക്ഷത്തിന് പുറത്ത് കാഴ്‌ചക്കാരാണ് ഗാനത്തിന് യൂട്യൂബിലുള്ളത്. അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോന, നൈജീരിയന്‍ ഗായകന്‍ ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആഫ്രിക്ക - അമേരിക്ക - മധ്യേഷന്‍ എന്നിങ്ങനെ വ്യത്യസ്‌ത സംഗീത ശാഖകള്‍ കോര്‍ത്തിണക്കിയാണ് ‘ഹയ്യാ ഹയ്യാ’ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 1962 മുതലാണ് ഫിഫ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങളും പ്രൊമോഷണല്‍ ഗാനങ്ങളും അവതരിപ്പിക്കുന്ന രീതിക്ക് തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് 15 ലോകകപ്പുകള്‍ക്ക് വേണ്ടി വിവിധ ഭാഷകളിലായി 50 ഓളം ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

also read: English Premier League | ലക്ഷ്യം ടോപ്പ് ഫോർ; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും

അതേസമയം ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്‍റെ ഭാഗ്യചിഹ്നവും ഫിഫ പുറത്തിറക്കിയിട്ടുണ്ട്. പന്ത് തട്ടുന്ന അറബ് ബാലന്‍ ‘ലഈബ്’ ആണ് ഭാഗ്യചിഹ്നം. അറബിയിൽ 'പ്രതിഭാധനനായ കളിക്കാരന്‍' എന്നാണ് ‘ലഈബ്’ എന്ന വാക്കിന്‍റെ അര്‍ഥം. നവംബർ 21നാണ് ഖത്തര്‍ ലോക കപ്പിന് തുടക്കമാവുക. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.