ETV Bharat / sports

ഷുമാക്കര്‍ക്കൊപ്പം ഹാമില്‍ട്ടണ്‍; ഐതിഹാസികം ഈ നേട്ടം - fi race news

തുര്‍ക്കിയിലെ ഇസ്‌താംബുള്‍ സര്‍ക്യൂട്ടില്‍ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ നേട്ടം കൊയ്യുമ്പോഴും ഫോര്‍മുല വണ്‍ ഇതിഹാസം ഷുമാക്കറിന്‍റെ ഓര്‍മകളിലായിരുന്നു ഫോര്‍മുല വണ്‍ ആരാധകര്‍

നേട്ടവുമായി ഹാമില്‍ട്ടണ്‍ വാര്‍ത്ത  ഫോര്‍മുല വണ്‍ റേസ് വാര്‍ത്ത  ഫോര്‍മുല വണ്‍ ചാമ്പ്യന്‍ വാര്‍ത്ത  hamilton win news  fi race news  f1 champion news
ഹാമില്‍ട്ടണ്‍
author img

By

Published : Nov 15, 2020, 6:34 PM IST

കെയ്‌റോ: ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ റെക്കോഡിനൊപ്പം ലൂയിസ് ഹാമില്‍ട്ടണ്‍. ഏഴ്‌ ചാമ്പ്യന്‍ഷിപ്പുകളെന്ന ഷുമാക്കറിന്‍റെ നേട്ടമാണ് ഞായാറാഴ്‌ച തുര്‍ക്കിയിലെ മഴയില്‍ നനഞ്ഞ ഇസ്‌താംബുള്‍ സര്‍ക്യൂട്ടില്‍ ഒന്നാമതെത്തി ഹാമില്‍ട്ടണ്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. 31 സെക്കൻഡിന്‍റെ ലീഡോടെ ആധികാരിക ജയമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത്. മഴ നിറഞ്ഞ് വഴുതിയ ട്രാക്കില്‍ പലരും ഏറെ പ്രയാസപ്പെട്ട് മുന്നേറുമ്പോഴാണ് ഹാമില്‍ട്ടണിന്‍റെ ചരിത്ര നേട്ടം. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടിലെ 94ാമത്തെ ഗ്രാന്‍പ്രീ നേട്ടമാണ് ഹാമില്‍ട്ടണ്‍ തുര്‍ക്കിയില്‍ സ്വന്തമാക്കിയത്. ഇസ്‌താംബുളിലെ നനഞ്ഞതും പരിചയം കുറഞ്ഞതുമായി സര്‍ക്യൂട്ടില്‍ ഏറെ കരുതലോടെയായിരുന്നു ഹാമില്‍ട്ടണിന്‍റെ മുന്നേറ്റം. സെര്‍ജിയോ പെരസ് രണ്ടാം സ്ഥാനത്തും സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തും ഫിനിഷ്‌ ചെയ്‌തു.

ഹാമില്‍ട്ടണ്‍ നേട്ടം കൊയ്യുമ്പോഴും ഇതിഹാസം ഷുമാക്കറിന്‍റെ ഓര്‍മകളിലായിരുന്നു ഫോര്‍മുല വണ്‍ പ്രേമികള്‍. ഏഴ്‌ വര്‍ഷം മുമ്പ് ആല്‍പ്സ്‌ പര്‍വത നിരകളില്‍ വെച്ചുണ്ടായ അപകടത്തില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഷുമാക്കര്‍ക്ക് ഇതേവരെ സാധിച്ചിട്ടില്ല. 16 വര്‍ഷം മുമ്പ് ബെല്‍ജിയത്തില്‍ വെച്ചാണ് ഷുമാക്കര്‍ തന്‍റെ ഏഴാമത്തെ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.

കൂടുതല്‍ വായനക്ക്:ഷുമാക്കറിനൊപ്പമെത്താന്‍ ഹാമില്‍ട്ടണ്‍; തുര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീ ഞായറാഴ്‌ച

ഈ മാസം 29നാണ് അടുത്ത ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരം. ബഹ്‌റിന്‍ അന്താരാഷ്‌ട്ര സര്‍ക്യൂട്ടില്‍ നടക്കുന്ന ബഹ്‌റിന്‍ ഗ്രാന്‍ഡ് പ്രീയാണ് 29ന് നടക്കുക. തുടര്‍ന്ന് ഡിസംബര്‍ ആറിന് സാക്കിര്‍ ഗ്രാന്‍ഡ് പ്രീയും ഇതേ സര്‍ക്യൂട്ടില്‍ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.