റോം: ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീയിലും ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ് പോള്‍ പൊസിഷന്‍. മേഴ്‌സിഡസിന്‍റെ തന്നെ സഹതാരം ബോട്ടാസിനെ മറികടന്നാണ് ഹാമില്‍ട്ടണ്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്. മക്ലാരന്‍റെ കാര്‍ലോസ് സൈന്‍സാണ് മൂന്നാം സ്ഥാനത്ത്.
-
BREAKING: @LewisHamilton takes pole at Monza! 💪
— Formula 1 (@F1) September 5, 2020 " class="align-text-top noRightClick twitterSection" data="
Team mate @ValtteriBottas finishes in P2, with @Carlossainz55 in P3#ItalianGP 🇮🇹 #F1 pic.twitter.com/M2D5fTHHMv
">BREAKING: @LewisHamilton takes pole at Monza! 💪
— Formula 1 (@F1) September 5, 2020
Team mate @ValtteriBottas finishes in P2, with @Carlossainz55 in P3#ItalianGP 🇮🇹 #F1 pic.twitter.com/M2D5fTHHMvBREAKING: @LewisHamilton takes pole at Monza! 💪
— Formula 1 (@F1) September 5, 2020
Team mate @ValtteriBottas finishes in P2, with @Carlossainz55 in P3#ItalianGP 🇮🇹 #F1 pic.twitter.com/M2D5fTHHMv
സീസണില്‍ ആറാമത്തെ ജയം തേടിയാണ് ഹാമില്‍ട്ടണ്‍ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. രണ്ട് ജയങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ 91 വിജയങ്ങള്‍ എന്ന റെക്കോഡിന് ഒപ്പമെത്താന്‍ ഹാമില്‍ട്ടണ് സാധിക്കും.
ഈ സീസണില്‍ കൂടി ഹാമില്‍ട്ടണ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാനായാല്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടത്തിന് ഒപ്പമെത്താന്‍ ഹാമില്‍ട്ടണ് സാധിക്കും. സീസണില്‍ നടന്ന ഏഴ് റേസുകളില്‍ അഞ്ചും സ്വന്തമാക്കിയ ഹാമില്‍ട്ടണ്‍ പോയിന്‍റ് പട്ടികയില്‍ ഏറെ മുന്നിലാണ്.