യാഷ് ലാന്‍ഡ്: കൊവിഡ് മുക്തനായ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ റേസ് ട്രാക്കിലേക്ക് തിരിച്ചുവരുന്നു. ഹാമില്‍ട്ടണ്‍ അബുദാബി ഗ്രാന്‍ഡ് പ്രീയില്‍ പങ്കെടുക്കുമെന്ന് മേഴ്‌സിഡസ് വ്യക്തമാക്കി. നേരത്തെ ബഹറിന്‍ ഗ്രാന്‍ഡ് പ്രീക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഹാമില്‍ട്ടണ്‍ രോഗ ബാധിതനാണെന്ന് കണ്ടെത്തിയത്.
-
BREAKING: Lewis Hamilton will race in Abu Dhabi after returning a number of negative COVID-19 tests and completing a 10-day quarantine in Bahrain#AbuDhabiGP 🇦🇪 #F1 pic.twitter.com/3FnPezH2Hu
— Formula 1 (@F1) December 10, 2020 " class="align-text-top noRightClick twitterSection" data="
">BREAKING: Lewis Hamilton will race in Abu Dhabi after returning a number of negative COVID-19 tests and completing a 10-day quarantine in Bahrain#AbuDhabiGP 🇦🇪 #F1 pic.twitter.com/3FnPezH2Hu
— Formula 1 (@F1) December 10, 2020BREAKING: Lewis Hamilton will race in Abu Dhabi after returning a number of negative COVID-19 tests and completing a 10-day quarantine in Bahrain#AbuDhabiGP 🇦🇪 #F1 pic.twitter.com/3FnPezH2Hu
— Formula 1 (@F1) December 10, 2020
രോഗ ബാധിതനായതിനെ തുടര്‍ന്ന് ഹാമില്‍ട്ടണ്‍ 10 ദിവസത്തെ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗമുക്തനെന്ന് കണ്ടെത്തിയത്. കൊവിഡ് മുക്തനായ ഹാമില്‍ട്ടണ് ബഹറിന്‍ വിടാന്‍ ഇതിനകം ഫോര്‍മുല വണ്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്‌ച ബഹ്‌റിന്‍ സര്‍ക്യൂട്ടില്‍ നടന്ന ഗ്രാന്‍ഡ് പ്രീ ഹാമില്‍ട്ടണ് നഷ്‌ടമായിരുന്നു. അബുദാബിയില്‍ ഇതിനകം റെക്കോഡ് സ്വന്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവറായ ലൂയിസ് ഹാമില്‍ട്ടണ്‍ ഇതിനകം അഞ്ച് തവണ വിജയിച്ചു.
ഹാമില്‍ട്ടണെ സംബന്ധിച്ചിടത്തോളം റേസ് ട്രാക്കിനകത്തും പുറത്തും മികച്ച വര്‍ഷമാണ് 2020. ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റേത് ഉള്‍പ്പെടെയുള്ള റെക്കോഡുകള്‍ മറികടക്കാനും ഒപ്പമെത്താനും ഹാമില്‍ട്ടണ് സാധിച്ചു. ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ വിജയങ്ങളെന്ന ഷുമാക്കറിന്‍റെ റെക്കോഡ് മറികടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ലോക ചാമ്പ്യന്‍ഷിപ്പുകളെന്ന അദ്ദേഹത്തിന്‍റെ റെക്കോഡിന് ഒപ്പമെത്താനും ഹാമില്‍ട്ടണ് സാധിച്ചു. വര്‍ണ വെറിക്കെതിരെ റേസ് ട്രാക്കില്‍ മുട്ടുകുത്തിയുള്ള പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടതും ബ്രിട്ടിഷ് ഡ്രൈവറായ ഹാമില്‍ട്ടണായിരുന്നു.