ETV Bharat / sports

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയ്‌ക്ക് ബിജെപി ടിക്കറ്റ് - ജാംനഗര്‍ നേര്‍ത്ത്

ഗുജറാത്തിലെ ജാംനഗര്‍ നേര്‍ത്ത് സീറ്റില്‍ നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുയെ ഭാര്യ റിവാബ ജഡേജ ജനവിധി തേടുന്നത്.

gujarat election  Ravindra Jadeja wife  Rivaba  Jamnagar seat candidate  രവീന്ദ്ര ജഡേജയുടെ ഭാര്യ  ജാംനഗര്‍ നേര്‍ത്ത്  റിവാബ ജഡേജ
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയ്‌ക്ക് ബിജെപി ടിക്കറ്റ്
author img

By

Published : Nov 10, 2022, 2:18 PM IST

Updated : Nov 10, 2022, 6:09 PM IST

അഹമ്മദാബാദ്: 2022 ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും. ഇന്ന് പുറത്തിറക്കിയ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയിലാണ് ബിജെപിയുടെ പ്രഖ്യാപനം. ജാംനഗര്‍ നേര്‍ത്ത് സീറ്റിലാണ് റിവാബ മത്സരിക്കുക.

കർണി സേനയുടെ വനിത വിഭാഗം മേധാവിയായിരുന്ന റിവാബ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേർന്നത്. ഗുജറാത്ത് രാജ്‌കോട്ടിലെ ആത്മീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഇവര്‍ കോൺഗ്രസ് നേതാവായ ഹരി സിങ് സോളങ്കിയുടെ മരുമകളാണ്. 2016ലായിരുന്നു റിവാബ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചത്.

1990 സെപ്‌തംബർ 5ന് ജനിച്ച റിവാബ ജഡേജയുടെ ആദ്യത്തെ രാഷ്ട്രീയ പോരാട്ടം കൂടിയാണ് ജാംനഗർ നോർത്ത് സീറ്റിലേത്. നിലവിലെ എംഎല്‍എ ധർമേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബയ്‌ക്ക് അവസരം നല്‍കിയത്. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 160 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പുറത്തിറക്കിയത്. ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെെടുപ്പ്.

Last Updated : Nov 10, 2022, 6:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.