കൊൽക്കത്ത : എ എഫ് സി കപ്പിൽ അരങ്ങേറ്റം നടത്തിയ ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐ എസ് എൽ ക്ലബ്ബായ മോഹൻ ബഗാനെ തകർത്തെറിഞ്ഞു. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് മോഹൻ ബഗാനെ ഗോകുലം തോൽപ്പിച്ചത്. തുടർച്ചയായ ഐ-ലീഗ് വിജയത്തിന്‍റെ ആവേശത്തിലെത്തിയ ഗോകുലം ബഗാനേക്കാൾ ഒതുക്കമുള്ളതും സാങ്കേതികവുമായ പ്രകടനമാണ് പുറത്തെടുത്തത്.
ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിയില്‍ നിന്നും രണ്ടാം പകുതിയില്‍ ഗോളടിയുടെ പൂരമായിരുന്നു. ഇരു ടീമുകളും പ്രതിരോധം വിട്ട് ആക്രമിച്ചുകളിച്ച രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത്. ഇരട്ട ഗോളോടെ ലൂക്ക മെയ്‌സനും ഓരോ ഗോൾ വീതം നേടിയ റിഷാദും ജിതിൻ സുബ്രനുമാണ് കളി കേരളത്തിന്‍റെ വരുതിയിയിലാക്കിയത്.
-
🚨 FT | 🇮🇳 @GokulamKeralaFC 4️⃣-2️⃣ @atkmohunbaganfc 🇮🇳
— #AFCCup2022 (@AFCCup) May 18, 2022 " class="align-text-top noRightClick twitterSection" data="
A memorable night for Vincenzo Alberto and his men, as they make a statement on their debut on the continental stage 💯🙌🏽#AFCCup2022 | #GFCvAMB pic.twitter.com/lvO0zMrFut
">🚨 FT | 🇮🇳 @GokulamKeralaFC 4️⃣-2️⃣ @atkmohunbaganfc 🇮🇳
— #AFCCup2022 (@AFCCup) May 18, 2022
A memorable night for Vincenzo Alberto and his men, as they make a statement on their debut on the continental stage 💯🙌🏽#AFCCup2022 | #GFCvAMB pic.twitter.com/lvO0zMrFut🚨 FT | 🇮🇳 @GokulamKeralaFC 4️⃣-2️⃣ @atkmohunbaganfc 🇮🇳
— #AFCCup2022 (@AFCCup) May 18, 2022
A memorable night for Vincenzo Alberto and his men, as they make a statement on their debut on the continental stage 💯🙌🏽#AFCCup2022 | #GFCvAMB pic.twitter.com/lvO0zMrFut
50-ാം മിനിറ്റിൽ താഹിർ സമാൻ നൽകിയ പാസിൽ നിന്ന് ലൂക്ക ഗോകുലത്തെ മുന്നിലെത്തിച്ചു. ഗോകുലത്തിന്റെ ലീഡ് അധിക സമയം നീണ്ടു നിന്നില്ല. 52-ാം മിനിറ്റിൽ മിനുട്ടിൽ തന്നെ എ ടി കെ സമനില കണ്ടെത്തി. സെറ്റ് പീസിൽ നിന്ന് പ്രിതം കോടാലാണ് മോഹൻ ബഗാനെ ഒപ്പമെത്തിച്ചത്.
സമനിലയ്‌ക്കും മിനിറ്റുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോകുലത്തിന്‍റെ തിരിച്ചടി ഉടനെത്തി. 57-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ വന്ന ഫ്ലച്ചറിന്‍റെ മുന്നേറ്റത്തിൽ നിന്നും റിഷാദ് ഗോകുലത്തെ മുന്നിലെത്തിച്ചു.
-
കേരളത്തിന്‍റെ അഭിമാനം മലബാറിന്റെ സ്വന്തം 🔥🔥
— Gokulam Kerala FC (@GokulamKeralaFC) May 18, 2022 " class="align-text-top noRightClick twitterSection" data="
Champions of India start with a thrilling win over ATK Mohun Bagan in the AFC Cup 💯#GKFC #Malabarians #AFCCUP #GFCvsAMB pic.twitter.com/YPpGiHjuZt
">കേരളത്തിന്‍റെ അഭിമാനം മലബാറിന്റെ സ്വന്തം 🔥🔥
— Gokulam Kerala FC (@GokulamKeralaFC) May 18, 2022
Champions of India start with a thrilling win over ATK Mohun Bagan in the AFC Cup 💯#GKFC #Malabarians #AFCCUP #GFCvsAMB pic.twitter.com/YPpGiHjuZtകേരളത്തിന്‍റെ അഭിമാനം മലബാറിന്റെ സ്വന്തം 🔥🔥
— Gokulam Kerala FC (@GokulamKeralaFC) May 18, 2022
Champions of India start with a thrilling win over ATK Mohun Bagan in the AFC Cup 💯#GKFC #Malabarians #AFCCUP #GFCvsAMB pic.twitter.com/YPpGiHjuZt
65-ാം മിനിറ്റിൽ ഗോകുലത്തിന്‍റെ മൂന്നാം ഗോൾ വന്നു. അനായാസ ഫിനിഷിലൂടെ ലൂക്കയാണ് ലീഡ് ഇരട്ടിയാക്കിയത്. 80-ാം മിനിറ്റിൽ ഒരു സൂപ്പർ ഫ്രീകിക്കിലൂടെ ലിസ്റ്റൺ കൊളാസോ ബഗാന് വേണ്ടി ഒരു ഗോൾ കൂടി മടക്കി. സമ്മർദത്തിന് വഴങ്ങാതെ ഗോകുലം 88-ാം മിനിറ്റിൽ ജിതിൻ എം എസിലൂടെ നാലാം ഗോൾ കണ്ടെത്തിയതോടെ വിജയം ഉറപ്പിച്ചു.
ഇതോടെ എ.എഫ്.സി കപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ കേരളത്തിന് ചരിത്ര വിജയം. മെയ് 21ന് മസിയക്കെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.