ETV Bharat / sports

ജർമന്‍ ഓപ്പൺ: കലാശപ്പോരില്‍ ലക്ഷ്യ സെന്നിന് നിരാശ, കുന്‍ലാവുട്ടിന് കിരീടം

57 മിനിട്ടുമാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി.

German Open  Lakshya Sen loses against Kunlavut Vitidsarn  Lakshya Sen  Lakshya Sen loses in German Open final  ജർമന്‍ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റ്  ലക്ഷ്യ സെന്‍  കുന്‍ലാവുട്ട് വിറ്റിഡ്‌സാണ്‍
ജർമന്‍ ഓപ്പൺ: കലാശപ്പോരില്‍ ലക്ഷ്യ സെന്നിന് നിരാശ, കുന്‍ലാവുട്ടിന് കിരീടം
author img

By

Published : Mar 14, 2022, 7:40 AM IST

ബർലിൻ: ജർമന്‍ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് നിരാശ. പുരുഷ സിംഗിള്‍സ് ഫൈനലില്‍ തായ്‌ലൻഡിന്‍റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് ലക്ഷ്യയെ കീഴടക്കിയത്.

57 മിനിട്ടുമാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി. സ്‌കോര്‍: 21-18, 21-15.

അതേസമയം സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിക്‌ടർ അക്‌സല്‍സനെ അട്ടിമറിച്ചാണ് ലക്ഷ്യ കലാശപ്പോരിനെത്തിയത്. 70 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം ജയം പിടിച്ചത്.

ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ലക്ഷ്യ രണ്ടാം സെറ്റില്‍ ഡാനിഷ് താരത്തിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യസെൻ നേടിയത്. സ്‌കോര്‍: 21-13, 12-21, 22-20.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.