ETV Bharat / sports

'ഞാൻ ഇവിടെ ജനിച്ചു, ഇവിടെ മരിക്കും'; കാമ്പ് നൗവിനോട് വിട പറഞ്ഞ് ജെറാര്‍ഡ് പിക്വെ - barcelona vs almeria

കാമ്പ് നൗവിലെ അവസാന മത്സരത്തില്‍ ബാഴ്‌സലോണയോടും ആരാധകരോടും വികാരനിര്‍ഭരമായി വിട പറഞ്ഞ് ക്ലബ്ബിന്‍റെ ഇതിഹാസ താരം ജെറാര്‍ഡ് പിക്വെ.

Gerard Pique  Gerard Pique last game at Camp Nou  Barcelona  ബാഴ്‌സലോണ  ജെറാര്‍ഡ് പീക്വെ  ജെറാര്‍ഡ് പീക്വെയുടെ ക്യാംപ് നൗവിലെ അവസാന മത്സരം  ക്യാംപ് നൗ  Camp Nou  barcelona vs almeria  ബാഴ്‌സലോണ vs അല്‍മെരിയ
"ഞാൻ ഇവിടെ ജനിച്ചു, ഇവിടെ മരിക്കും"; ക്യാംപ് നൗവിനോട് വികാരനിര്‍ഭരമായി വിടപറഞ്ഞ് ജെറാര്‍ഡ് പീക്വെ
author img

By

Published : Nov 6, 2022, 12:00 PM IST

ക്യാംപ് നൗവ്‌: ബാഴ്‌സലോണയുടെ ഇതിഹാസ താരം ജെറാര്‍ഡ് പിക്വെയുടെ കാമ്പ് നൗവിലെ അവസാന മത്സരം കാണാനെത്തിയത് 92,000ത്തില്‍ ഏറെ ആരാധകര്‍. ലാലിഗയില്‍ അല്‍മെരിയയ്ക്കെതിരായാണ് 35കാരനായ പിക്വെ ബാഴ്‌സയുടെ സ്വന്തം തട്ടകമായ കാമ്പ് നൗവില്‍ അവസാന മത്സരത്തിനിറങ്ങിയത്. ഏറെ നാളായി മോശം ഫോമിലുള്ള താരം അല്‍മെരിയയ്ക്കെതിരെ പകരക്കാരനായാണ് കളിക്കാനിറങ്ങിയത്.

മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ അല്‍മെരിയയെ തോല്‍പ്പിച്ചിരുന്നു. ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ജെറാര്‍ഡ് പിക്വെ ചൊവ്വാഴ്‌ച ഒസാസുനയ്‌ക്കെതിരായ മത്സരത്തോടെയാണ് ബാഴ്‌സ കുപ്പായം അഴിക്കുക. ഭാവിയിൽ വീണ്ടും താന്‍ ഇവിടെ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ പിക്വെ പറഞ്ഞു.

"ടീമംഗങ്ങൾക്കും സ്റ്റാഫിനും എല്ലാവർക്കും നന്ദി. സ്നേഹത്തിന്‍റെയും അഭിനിവേശത്തിന്‍റെയും ഏറെ നീണ്ട ബന്ധങ്ങള്‍ക്ക് ഒടുവില്‍ ഇവിടം വിടാനുള്ള നിമിഷമാണിതെന്ന് ഞാൻ കരുതുന്നു. എന്നാല്‍ ഇതൊരു വിടവാങ്ങലല്ല. ഞാൻ ഇവിടെ ജനിച്ചു, ഇവിടെ മരിക്കും," ജെറാര്‍ഡ് പിക്വെ പറഞ്ഞു.

2008 മുതല്‍ 615 മത്സരങ്ങളിലാണ് ബാഴ്‌സയ്ക്കായി പിക്വെ ഇതേവരെ പന്ത് തട്ടിയത്. ക്ലബ്ബിനൊപ്പം 30 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മൂന്ന് ചാമ്പ്യൻസ് ലീഗും എട്ട് ലാ ലിഗ കിരീടങ്ങളും ഉള്‍പ്പെടെയാണിത്. ക്ലബ്ബിന്‍റെ സുവര്‍ണ തലമുറയിലെ പ്രധാനിയായ താരം നേരത്തെ സ്പെയിൻ ടീമിൽ നിന്നും വിരമിച്ചിരുന്നു.

തുടര്‍ച്ചയായി ആദ്യ ഇലവനില്‍ സ്ഥാനം കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് പിക്വെയുടെ വിരമിക്കല്‍ തീരുമാനം വേഗത്തിലായത്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമായിരുന്നു പിക്വെയ്‌ക്ക് ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞത്. ബാഴ്‌സയിൽ നിന്നും പിക്വെ പടിയിറങ്ങുന്നതോടെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാളെയാണ് ഫുട്ബോൾ ലോകത്തിന് നഷ്‌ടമാവുന്നത്.

Also Read: നെയ്‌മറെയും മെസിയേയും കരയ്ക്കുകയറ്റിയ അഭിഭാഷകന് ഫേസ്‌ബുക്കില്‍ വിമര്‍ശനുമായി ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.